ചങ്ങരംകുളം: മുക്കൂട്ട എന്നാൽ മൂന്ന് ജില്ലകൾ മുക്കൂട്ടയിലെ പാടത്തെ ചായക്കടയിൽ എത്തുന്നവർ മൂന്ന് നിയമസഭാമണ്ഡലത്തിലെ വോട്ടർമാർ സ്ഥലം. മുക്കൂട്ടയിലെ പാടത്തെ ചായ കട നിൽക്കുന്നത് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പഞ്ചായത്തിൽ. ചായക്കടയിൽ ഇരുന്ന് നോക്കിയാൽ കാണുന്നത് മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ സ്ഥലവും തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിലെ സ്ഥലവും.
പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിൽ പെടുന്ന സ്ഥലത്താണ് ഈ ചായക്കട.കോട്ടോൽ സ്വദേശി ഇസ്മായിൽ ആണ് ഈ ചായക്കട നടത്തുന്നത്. തൃത്താല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷ് വീണ്ടും ജയിക്കുമോ അതോ യു ഡി.എഫ് സ്ഥാനാർത്ഥി വി.ടി.ബൽറാം ജയിക്കുമോ അതോ എൻ.ഡി.എ. സ്ഥാനാർത്ഥി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഇവരെ രണ്ട് പേരേയും തോൽപ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തുമോ എന്നാണ് പാലക്കാടൻ ഭാഷയിൽ തൃത്താല മണ്ഢലക്കാരുടെ ചർച്ച. പൊന്നാനി നിയോജകമണ്ഡലത്തിലെ ആലങ്കോട് പഞ്ചായത്തിൽ നിന്നും ചായ കുടിക്കാൻ എത്തിയവർ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.കെ. സക്കീർ സീറ്റ് നിലനിർത്തുമോ അതോ യു.ഡി.എഫ് സ്ഥാനാർത്ഥി നൗഷാദലി വിജയക്കൊടി പാറിക്കുമോ അതോ എൻ.ഡി.എ സ്ഥാനാർത്ഥി മനീഷ് ജനകീയം വിജയത്തിൽ എത്തുമോ എന്നതാണ് ആലങ്കോട് പഞ്ചായത്തിലുള്ളവർ മലപ്പുറം ഭാഷയിൽ ചർച്ച ചെയ്യുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളം മണ്ഢലത്തിലെ കടവല്ലൂർ പഞ്ചായത്തിൽ നിന്നും ചായ കുടിക്കാൻ എത്തിയവർ കുന്നംകുളം മണ്ഢലം എൽ ഡി.എഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീൻ നിലനിർത്തുമോ അതോ യു ഡി.എഫ് സ്ഥാനാർത്ഥി പി.ടി. അജയ്മോഹൻ വിജയത്തിലെത്തുമോ എൻ ഡി.എ. സ്ഥാനാർത്ഥി രജിൽ കെ.ആർ വിജയം കൈവരിക്കുമോ എന്നാണ് കടവല്ലൂർ പഞ്ചായത്തിൽ നിന്നും ചായ കുടിക്കാൻ എത്തിയവർ തൃശൂർ ഭാഷയിൽ ചർച്ച ചെയ്യുന്നത്. തൃത്താല മണ്ഢലത്തിലെ പോസ്റ്ററുകളും പൊന്നാനി മണ്ഢലത്തിലെ പോസ്റ്ററുകളും കുന്നംകുളം മണ്ഢലത്തിലെ പോസ്റ്ററുകളും കൊണ്ട് ഒമ്പത് സ്ഥാനാർത്ഥികളാണ് ഈ മുക്കൂട്ടയിൽ പുഞ്ചിരിച്ച് നിൽക്കുന്നത്. പാലക്കാടൻ ഭാഷയിലെ സംസാരവും മലപ്പുറം ഭാഷയിലെ സംസാരവും തൃശൂർ ജില്ലയിലെ സംസാരവും കൊണ്ട് ചായക്കട എപ്പോഴും സജീവമാണ്.മുക്കൂട്ടയിലെ പാടത്തെ ചായക്കടയിൽ എത്തുന്നവർ മൂന്ന് നിയമസഭാമണ്ഡലത്തിലെ വോട്ടർമാർ
0
വെള്ളിയാഴ്ച, ഏപ്രിൽ 03, 2026











.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.