കൊച്ചി: കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമാണ് 'മണിച്ചിത്രത്താഴ്.'
മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളില്‍ റീ- റിലീസ് ചെയ്തിരുന്നു. വലിയ പിന്തുണയായിരുന്നു റീ- റിലീസിന് പ്രേക്ഷകർ നല്‍കിയത്.വർഷങ്ങള്‍ക്കിപ്പുറം, മണിച്ചിത്രത്താഴിലെ സണ്ണിയും, ശ്രീദേവിയും, നകുലനും, ഗംഗയും എല്ലാം എവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതാ ആ ചോദ്യത്തിന് എഐയിലൂടെ ഉത്തരം നല്‍കുകയാണ് "ആദർശ് സിഎം" എന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ട്.
നകുലനും ഗംഗയും അവരുടെ മകളും ഡോ. സണ്ണിയും ഒപ്പം കെ പി എസ് സി ലളിതയുടെ ഭാസുരി എന്ന കഥാപാതവുമുള്ള എഐ വീഡിയോയാണിത്. ഭാസുരിയില്‍ നിന്ന് നാഗവല്ലിയുടെ കഥ കേട്ടറിയുന്ന നകുലന്റെയും ഗംഗയുടെയും മകളെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
നകുലനും ഗംഗയും ഉറങ്ങിയ സമയം തെക്കിനിയില്‍ നിന്നു കേള്‍ക്കുന്ന പാട്ടും അവിടേയ്ക്ക് എത്തുന്ന അവരുടെ മകളേയും കാണാം. വീഡിയോ അവസാനിക്കുന്നതിനു മുമ്പ് ഡോ സണ്ണിയേയും കാണിക്കുന്നു. രണ്ടാം ഭാഗം ഉടൻ എന്ന ടൈറ്റിലോടെയാണ് ഈ എഐ വീഡിയോ അവസാനിക്കുന്നത്.
രസകരമായ പോസ്റ്റില്‍ നിരവധി സിനിമാസ്വാദകരമാണ് കമന്റുകളുമായെത്തുന്നത്. നിരവധി ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. "പാവം സണ്ണിക്ക് ഉറക്കമില്ലാത്ത രാത്രികള്‍," "അമ്മയുടെ മോള് തന്നെ... സണ്ണിക്കു പണിയായി," "ഗംഗയുടെയും നകുലന്റെ മോളിലൂടെ പ്രതികാരം തീർക്കണം... നാഗവല്ലി റിട്ടോണ്‍സ്," "അന്നും എല്ലാം ഈ കുഞ്ഞമ്മ ഒപ്പിച്ച പണിയാരുന്നു..."
ഇങ്ങനെ പോകുന്നു കമന്റുകള്‍. ഇതിനുമുമ്പും മണിച്ചിത്രത്താഴിൻ്റെ നിരവധി എഐ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ശ്രീദേവിയെ വിവാഹം കഴിച്ച് ഡോ. സണ്ണി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നതും മാടമ്പള്ളി തറവാട് മോടിപിടിപ്പിച്ച് നാട്ടില്‍ കുടുംബമൊത്ത് സുഖജീവിതം നയിക്കുന്ന നകുലനെയും ഗംഗയേയും അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് അതിലൊന്ന്. "m3db_cafe_official" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വർഷങ്ങള്‍ക്കു ശേഷമുള്ള അവരുടെ ജീവിതം എഐയിലൂടെ പ്രേക്ഷകർക്കു മുമ്പിലെത്തിച്ചത്.കല്‍ക്കട്ടയില്‍ നിന്നെത്തിയ നകുലുന്റെ അമ്മയായ ശരദാമ്മയായി നടി സുകുമാരിയെയും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.