ഒഴിവായത് വന്‍ ദുരന്തം: ഓട്ടത്തിനിടയില്‍ ഡ്രൈവറുടെ ബി.പി. കുറഞ്ഞു; നിയന്ത്രണംവിട്ട വാഹനം കാര്‍ ഇടിച്ച്‌ തകര്‍ത്തു,

കോട്ടയം: കൂവപ്പള്ളി കുരിശുമല കയറാന്‍  എത്തിയ സംഘത്തിന്റെ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌ത കാറില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച്‌ അപകടം.

കൂവപ്പള്ളി മലബാര്‍ കവലയില്‍ ഇന്നലെ വൈകിട്ട്‌ നാലരയോടാണ്‌ അപകടം സംഭവിച്ചത്‌. പൊന്‍കുന്നം ഫോറോനാ പള്ളിയില്‍ നിന്നും പുതുഞായറാഴ്‌ച കൂവപ്പള്ളി കുരിശുമല കയറാന്‍ വൈദികര്‍ ഉള്‍പ്പെടെ 40 പേരുള്ള സംഘം എത്തിയതായിരുന്നു.

അവരില്‍ ഒരാളുടെ കാര്‍ റോഡ്‌ അരികില്‍ പാര്‍ക്ക്‌ ചെയ്‌ത ശേഷം മലകയറാന്‍ പോയ സമയത്ത്‌, മുക്കൂട്ടുതറ സ്വദേശി ഓടിച്ച കാര്‍, ഓട്ടത്തില്‍ നിയന്ത്രണം വിട്ട്‌ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്‌തിയില്‍ മുന്‍പോട്ട്‌ തെറിച്ച കാറിടിച്ച്‌ വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു.

ഓട്ടത്തിനിടയില്‍ ഡ്രൈവറുടെ ബി.പി. കുറഞ്ഞതാണ്‌ അപകട കാരണമെന്നാണ്‌ അറിയുന്നത്‌. ഇടിച്ച കാറില്‍ ഉണ്ടായിരുന്ന നാലുപേരില്‍ രണ്ടുപേര്‍ക്ക്‌ അപകടത്തില്‍ ചെറിയ പരിക്കേറ്റു. പൊന്‍കുന്നം വടക്കേമുറി ജോസഫ്‌ വി.ഡിയുടെ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറാണ്‌ അപകടത്തില്‍ പെട്ടത്‌.


അപകടം നടക്കുമ്പോള്‍ പാര്‍ക്ക്‌ ചെയ്‌ത കാറില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടം നടന്നപ്പോള്‍ കുരിശുമലയുടെ മുകളില്‍ ആയിരുന്ന ജോസഫും കുടുംബവും അപകട വാര്‍ത്തയറിഞ്ഞ്‌ ഉടന്‍തന്നെ മലയിറങ്ങി അപകട സ്‌ഥലത്ത്‌ എത്തുകയായിരുന്നു. പോലീസ്‌ സ്‌ഥലത്ത്‌ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !