കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്ത് വിവാഹവാഗ്ദാനം നല്കി17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന് അറസ്റ്റില്‍.
കേളകം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുല്‍ത്താന്‍ ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ അഖില്‍ ജോഷിയെയാണ് (33) അറസ്റ്റ് ചെയ്തത്. കേളകം പൊലീസ് ഇന്‍സ്പെക്ടര്‍ ഇതിഹാസ് താഹയാണ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പെണ്‍കുട്ടിയുടെ പരാതിയിന്മേല് കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബിഎന്‍എസ് വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്വിവാഹ വാഗ്ദാനം നല്കി 17കാരിയെ പിഡീപ്പിച്ചു; കണ്ണൂരിൽ വൈദികന് അറസ്റ്റില്‍
0
തിങ്കളാഴ്ച, ഏപ്രിൽ 13, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.