സൈന്യത്തിന്റെ ഭാഗത്തുനിന്നും വൻ പിഴവ്: മിസൈല്‍ തൊടുത്തത് ശത്രുവിന് നേരെ, ലക്ഷ്യം തെറ്റി ചെന്നുപതിച്ചത് മാര്‍ക്കറ്റില്‍; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു,

 അംബുജ: വടക്കുകിഴക്കൻ നൈജീരിയയില്‍ തീവ്രവാദികളെ ലക്ഷ്യം വച്ച്‌ നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി മാർക്കറ്റില്‍ പതിച്ച്‌ നൂറിലധികം പേർ കൊല്ലപ്പെട്ടു.യോബ് സംസ്ഥാനത്തെ ഗ്രാമത്തിലുള്ള ചന്തയിലാണ്  ഈ സംഭവം നടന്നത്.

നൈജീരിയൻ വ്യോമസേന തൊടുത്ത മിസൈലാണ് ലക്ഷ്യം തെറ്റി ഇവിടെ പതിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റർനാഷണല്‍ റിപ്പോർട്ട് ചെയ്യുന്നത്. ബോർണോ സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നുള്ള യോബ് സംസ്ഥാനത്തെ ഗില്ലി എന്ന സ്ഥലത്തെ പ്രതിവാര ചന്തയിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ ആക്രമണമെങ്കിലും ലക്ഷ്യം തെറ്റി സാധാരണക്കാർക്കിടയില്‍ പതിക്കുകയായിരുന്നു.

ആക്രമണത്തില്‍ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ആംനസ്റ്റി ഇന്റർനാഷണല്‍ വ്യക്തമാക്കി. ആശുപത്രി അധികൃതരില്‍ നിന്നും ഇരകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും കൊല്ലപ്പെട്ടവരില്‍ കുട്ടികളുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ആംനസ്റ്റി നൈജീരിയ ഡയറക്ടർ ഈസ സനൂസി പറഞ്ഞു. 

ഒരു ഭീകര കേന്ദ്രം ലക്ഷ്യമിട്ടുള്ള സൈനിക നീക്കം നടന്നുവെന്നും എന്നാല്‍ ചന്തയില്‍ വന്ന ചില ആളുകള്‍ക്ക് അപകടം സംഭവിച്ചതായും യോബ് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണിതെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാൻ തയ്യാറായിട്ടില്ല.

അതേസമയം, മോട്ടോർ സൈക്കിളുകളില്‍ യാത്ര ചെയ്തിരുന്ന ഭീകരരുടെ ഒരു കേന്ദ്രം വിജയകരമായി തകർത്തുവെന്നാണ് നൈജീരിയൻ സൈന്യം പ്രസ്താവനയില്‍ അറിയിച്ചത്. ചന്തയില്‍ ബോംബ് പതിച്ചതിനെക്കുറിച്ച്‌ സൈന്യത്തിന്റെ പ്രസ്താവനയില്‍ പരാമർശമില്ല. ബോക്കോ ഹറാം ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്കെതിരെ നൈജീരിയൻ സൈന്യം പതിവായി വ്യോമാക്രമണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലക്ഷ്യം തെറ്റിയുള്ള ആക്രമണങ്ങളില്‍ 2017-ന് ശേഷം മാത്രം 500-ലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റർനാഷണല്‍ ആവശ്യപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിർത്താൻ ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ദുരന്തനിവാരണ ഏജൻസികള്‍ അഭ്യർത്ഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !