തൃശൂര്‍: ചേലക്കരയില്‍ കതിന പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ കരാറുകാരന് മരിച്ചു.
ചേലക്കര അന്തിമഹാകാളന്‍ കാവിലെ കതിന വെടിക്കെട്ട് കരാറുകാരന് അന്തിമഹാകാളന്‍കാവ് തൃത്താല വീട്ടില്‍ വേണു (60) ആണ് മരിച്ചത്ഇക്കഴിഞ്ഞ നാലിന് രാവിലെ ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെടിവഴിപാടിനിടെയായിരുന്നു അപകടം.കതിന പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നുള്ള തീപ്പൊരി കതിന നിറയ്ക്കാന്‍വച്ചിരുന്ന കരിമരുന്നിലേക്ക് തെറിക്കുകയും സമീപത്തു നിന്ന വേണുവിന്റെ വസ്ത്രത്തിലേക്ക് തീ പടരുകയുമായിരുന്നു.
ഉടന്‍ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളല്‍ സാരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.
10 വര്‍ഷത്തിലധികമായി വേണുവാണ് കതിന വെടിവഴിപാട് ക്ഷേത്രത്തില്‍ നടത്തിവരുന്നത്. സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്തു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.