പുതുമയാര്‍ന്ന സ്റ്റൈല്‍: ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍,

ന്യൂഡൽഹി: ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ ഇറക്കി.

ബൈക്ക് ആരാധകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തിരിച്ചെത്തിയതെന്ന് ബജാജ് പറഞ്ഞു.

പുതുമയാര്‍ന്ന സ്റ്റൈല്‍ ആണ് പുതുക്കിയ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ബൈക്കിന് ലഭിച്ചിരിക്കുന്ന പുതിയ ഗ്രാഫിക്‌സ് ഇതിന് ഉത്തമ ഉദാഹരണമാണ്.

പുതിയ ഗ്രാഫിക്‌സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും ആധുനികവുമായ രൂപം നല്‍കുന്നു. കൂടാതെ മാറ്റു കൂട്ടാന്‍ പുതിയ എല്‍ഇഡി ഹെഡ്ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്.

പുതിയ ബജാജ് പള്‍സര്‍ 180ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി യാത്രക്കാരന് ഫോണ്‍ കോളുകളെയും എസ്‌എംഎസുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. 8,500 rpmല്‍ 16.77 bhp കരുത്തും 6,500 rpmല്‍ 15 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 178.61 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !