ജഗ് വിക്രം ഇന്ന് തീരത്തണയും: പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം: 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും

ജഗ് വിക്രം ഇന്ന് തീരത്തണയും: പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം: 20,400 മെട്രിക് ടൺ എൽപിജി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. 20,400 മെട്രിക് ടൺ എൽപിജി വഹിച്ച് ജഗ് വിക്രം എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും. 24 നാവികരാണ് കപ്പലിൽ ഉള്ളത്.

ഈ കപ്പൽ ഏപ്രിൽ 11ന് ആണ് ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. ഏപ്രിൽ 11ന് ഹോർമുസ് കടലിടുക്ക് കടന്ന ഇന്ത്യൻ എൽപിജി കപ്പൽ ‘ജഗ് വിക്രം’ ഏപ്രിൽ 14ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് എത്തും. 20,400 മെട്രിക് ടൺ എൽപിജിയാണ് കപ്പലിൽ ഉള്ളത്. 24 നാവികരും ഈ കപ്പലിൽ ഉണ്ട്'' കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ കപ്പൽ എത്തുന്നതോടെ ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിയിൽ കുറവ് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാന മാർഗം വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണ് ഇത്.

അതേ സമയം, ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും കപ്പലുകൾ സുരക്ഷിതമായി എത്തിക്കുമെന്നും ഇന്ത്യയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network