വിജയ് ഡബിളാ ഡബിള്‍; അവിടെയും കണ്ടു, ഇവിടെയും കണ്ടു :ഒരേസമയം രണ്ടിടത്ത്, ഞെട്ടി വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പില്‍ 'ഡിജിറ്റല്‍' വിപ്ലവം തീര്‍ത്ത് ടിവികെ,,

വിജയ് ഡബിളാ ഡബിള്‍; അവിടെയും കണ്ടു, ഇവിടെയും കണ്ടു :ഒരേസമയം രണ്ടിടത്ത്, ഞെട്ടി വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പില്‍ 'ഡിജിറ്റല്‍' വിപ്ലവം തീര്‍ത്ത് ടിവികെ,,

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഇന്ത്യൻ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം.

സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വിജയിക്ക് നേരിട്ടെത്താൻ സാധിക്കാത്ത സാഹചര്യത്തില്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയിയുടെ 'ഹോളോഗ്രാം' പതിപ്പിനെയാണ് പാർട്ടി പ്രചാരണത്തിനായി ഇറക്കിയിരിക്കുന്നത്. കുമ്പകോണത്തെ ടിവികെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ഈ നൂതന പരീക്ഷണം ആദ്യമായി ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്.

പ്രത്യേകം തയ്യാറാക്കിയ പ്രചാരണ വാഹനത്തില്‍ സ്ഥാനാർത്ഥിക്കൊപ്പം വിജയിയുടെ ലൈഫ് സൈസ് ത്രി ഡി ഹോളോഗ്രാം പ്രത്യക്ഷപ്പെടുന്നത് വോട്ടർമാരില്‍ വലിയ കൗതുകമുണ്ടാക്കുന്നുണ്ട്. 'നിങ്ങള്‍ വിസില്‍ അടിക്കാൻ തയ്യാറാണോ?' എന്ന് ചോദിച്ചുകൊണ്ട് ടിവികെയുടെ ചിഹ്നമായ വിസിലിന് വോട്ട് ചോദിക്കുന്ന വിജയിയുടെ ഹോളോഗ്രാം രൂപം ജനക്കൂട്ടത്തെ ആകർഷിക്കുകയാണ്. തഞ്ചാവൂർ ജില്ലാ ട്രഷറർ വിജയ് ചന്ദ്രന്‍റെ നേതൃത്വത്തില്‍, എഐ വിദ്യാർത്ഥിയായ പ്രവീണിന്‍റെ സാങ്കേതിക സഹായത്തോടെയാണ് ഈ ഡിജിറ്റല്‍ രൂപം വികസിപ്പിച്ചെടുത്തത്.

എല്ലാ മണ്ഡലങ്ങളിലും തന്‍റെ സാന്നിധ്യം ഉറപ്പാക്കാൻ വിജയ് നേരിട്ടെത്തുന്നത് അസാധ്യമായതിനാലാണ് ഇത്തരമൊരു 'ഡിജിറ്റല്‍ ഒമ്നിപ്രസൻസ്' (ഒരേസമയം എല്ലായിടത്തും സാന്നിധ്യം ഉറപ്പാക്കല്‍) പരീക്ഷിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹോളോഗ്രാമിന് പുറമെ, വിജയിയുടെ പ്രതിമകളും വിജയിയോട് സാമ്യമുള്ള വ്യക്തികളെയും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.
ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ഇത്തരം വിചിത്രമായ പ്രചാരണ രീതികള്‍ സജീവമാണ്. ഏപ്രില്‍ 23ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, വിജയിയുടെ ഈ ഡിജിറ്റല്‍ തന്ത്രം വോട്ടർമാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടറിയണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network