ഇയര്‍ബഡ് പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്; സമാനമായ അനുഭവങ്ങളുമായി നിരവധി പേർ രംഗത്ത്, പ്രതികരിച്ച്‌ ജെ.ബി.എല്‍ കമ്പനി

 ജയ്പൂർ: പാട്ട് കേള്‍ക്കുന്നതിനിടെ ചെവിക്കുള്ളിലിരുന്ന വയർലെസ് ഇയർബഡ് പൊട്ടിത്തെറിച്ച്‌ വിദ്യാർഥിനിക്ക് പരിക്ക്.

പ്രമുഖ ഓഡിയോ ബ്രാൻഡായ ജെ.ബി.എല്ലിന്റെ ‘ട്യൂണ്‍ ബീം 2’ മോഡല്‍ ഇയർബഡ് പൊട്ടിത്തെറിച്ചത്. രാജസ്ഥാനിലെ ഒരു വിദ്യാർഥിനിക്കാണ് ഈ ദുരനുഭവം. അപകടത്തില്‍ വിദ്യാർഥിനിയുടെ കർണ്ണപടത്തിന് ഗുരുതരമായ വീക്കവും പരിക്കും സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തില്‍ ജെ.ബി.എല്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു. അപകടവിവരത്തെ കുറിച്ച്‌ തന്റെ എക്സ് അകൗണ്ടിലൂടെയാണ് വെളിപ്പെടുത്തിയത്

ഒരു മാസം മുമ്പ് വാങ്ങിയ ഇയർബഡാണ് പൊട്ടിത്തെറിച്ചത്. മിനിമം ശബ്ദത്തില്‍ വെറും 15 മിനിറ്റ് മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കെ വലതുവശത്തെ ഇയർബഡില്‍നിന്ന് ഡ്രില്ലിംഗ് മെഷീന്റേതിന് സമാനമായ വലിയ ശബ്ദം കേള്‍ക്കുകയും തൊട്ടുപിന്നാലെ പൊട്ടിത്തെറി സംഭവിക്കുകയുമായിരുന്നുവെന്ന് വിദ്യാർഥിനി സന്ദേശത്തില്‍ പറയുന്നു. അപകടത്തിന് പിന്നാലെ നടത്തിയ ഇ.എൻ.ടി പരിശോധനയില്‍ കർണ്ണപടത്തിന് വീക്കം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തകർന്ന ഉപകരണത്തിന്റെയും ഡോക്ടറുടെ കുറിപ്പടിയുടെയും ചിത്രങ്ങളും വിദ്യാർഥിനി സന്ദേശത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സമൂഹമാധ്യമത്തില്‍ വാർത്ത പ്രചരിച്ചതോടെ കമ്പനിയായ ജെ.ബി.എല്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. സംഭവം ഗൗരവകരമാണെന്നും ഇന്ത്യയിലെ സാങ്കേതിക വിഭാഗം പരാതിക്കാരിയുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും കമ്പനി അറിയിച്ചു. കമ്പനി അധികൃതരെ ടാഗ് ചെയ്തുകൊണ്ടാണ് വിദ്യാർഥിനി പരാതി ഉന്നയിച്ചത്.

ബാറ്ററിയില്‍ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച്‌ വലിയ ചർച്ചകള്‍ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. സമാനമായ അനുഭവങ്ങള്‍ തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.
വിപണിയിലെത്തുന്ന ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശനമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. കമ്പനി നല്‍കുന്ന നഷ്ടപരിഹാരത്തില്‍ ഒതുങ്ങാതെ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് സമൂഹമാധ്യമ ഉപഭോക്താക്കള്‍ പെണ്‍കുട്ടിയോട് നിർദേശിക്കുന്നത്. ബ്ലൂടൂത്ത് ഉപകരണങ്ങളില്‍നിന്നുള്ള റേഡിയേഷനും ബാറ്ററി തകരാറുകളും വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് സാങ്കേതിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വയർലെസ് ഇയർബഡുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി ചൂടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും കുറഞ്ഞ വിലയിലുള്ള വ്യാജ ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !