വീട്ടമ്മമാർക്ക് സന്തോഷ വാർത്ത: ഇനി ഗ്യാസും വേണ്ട, വിറകും വേണ്ട ; ഈ യഥാര്‍ഥ തീയില്‍ പാചകം ചെയ്യാം, അടുക്കള കീഴടക്കാൻ പ്ലാസ്മ സ്റ്റൗ,

ഡല്‍ഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തിന് പിന്നാലെ ഉണ്ടായ ഇന്ധന പ്രതിസന്ധിയില്‍ വലയുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ, ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്‍റെയും എല്‍പിജിയുടെയും വിതരണം തടസപ്പെട്ടു.

ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്‍റെ 60 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിച്ചായതുകൊണ്ട് ഈ പ്രതിസന്ധി രാജ്യത്തെ ബാധിച്ചു. പല നഗരങ്ങളിലും സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. സപ്ലൈ ചെയിൻ തടസപ്പെട്ടതോടെ പല ഏജൻസികളിലും സ്റ്റോക്ക് തീരുകയും ബുക്കിങ് കാലതാമസം വരികയും ചെയ്തു.

പാചകവാതക ക്ഷാമം മൂലം വീട്ടമ്മമാര്‍ വിറകടുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് ബദല്‍ മാര്‍ഗങ്ങളിലേക്ക് തിരിയുകയാണ്. പാചകവാതക വിലക്കയറ്റവും ലഭ്യതക്കുറവും പലരെയും അലട്ടുന്ന സാഹചര്യത്തില്‍, വിപണിയില്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് പ്ലാസ്മ ഇലക്‌ട്രിക് സ്റ്റൗ . ഗ്യാസ് ഇല്ലാതെ തന്നെ ഗ്യാസ് അടുപ്പിലെപ്പോലെ തീജ്വാല ഉപയോഗിച്ച്‌ പാചകം ചെയ്യാമെന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത.

എന്താണ് പ്ലാസ്മ സ്റ്റൗവിന്‍റെ സവിശേഷത?

എല്‍പിജി, പിഎൻജി എന്നിവക്ക് പകരമായി ഉപയോഗിക്കാവുന്ന അത്യാധുനിക പാചക സംവിധാനമാണ് പ്ലാസ്മ ഇലക്‌ട്രിക് സ്റ്റൗ. ഇൻഡക്ഷൻ കുക്ക്ടോപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഇതില്‍ സാധാരണ ഗ്യാസ് അടുപ്പിലേതുപോലെ യഥാർഥ തീജ്വാല ഉണ്ടാകുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഇതില്‍ ഇന്ധനം കത്തുന്നില്ല. പകരം, വൈദ്യുതി ഉപയോഗിച്ച്‌ വായുവിനെ അയണൈസ് ചെയ്താണ് അതിശക്തമായ ചൂടുള്ള പ്ലാസ്മ തീജ്വാല ഉണ്ടാകുന്നത്. ഈ തീജ്വാലയ്ക്ക് 1200 മുതല്‍ 1300 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് സാധാരണ ഗ്യാസ് അടുപ്പുകളേക്കാള്‍ വേഗത്തില്‍ പാചകം ചെയ്യാൻ സഹായിക്കുന്നു.അതുകൊണ്ട് തന്നെ ചപ്പാത്തി ഉണ്ടാക്കാനും വറക്കാനും പൊരിക്കാനും തുടങ്ങി എല്ലാ ഇന്ത്യൻ പാചകരീതികള്‍ക്കും ഈ സ്റ്റൗ അനുയോജ്യമാണ്.

സ്റ്റീല്‍, അലുമിനിയം, ഇരുമ്പ്, പിച്ചള തുടങ്ങി എല്ലാത്തരം പാത്രങ്ങളും ഇതില്‍ ഉപയോഗിക്കാം. സാധാരണ ഗ്യാസ് അടുപ്പിലേതുപോലെ നോബ് ഉപയോഗിച്ച്‌ തീയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും.ഗ്യാസോ മറ്റ് ഇന്ധനങ്ങളോ ആവശ്യമില്ലാത്തതിനാല്‍ സിലിണ്ടറുകളെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കാം.

പാചകവാതകം ഉപയോഗിക്കാത്തതിനാല്‍ ഗ്യാസ് ചോർച്ച മൂലമുള്ള അപകടങ്ങള്‍ ഉണ്ടാകില്ല. അപകടങ്ങള്‍ ഒഴിവാക്കാൻ നിശ്ചിത സമയത്തിന് ശേഷം സ്റ്റൗ തനിയെ ഓഫാകുന്നു.ചൂടിനെ പ്രതിരോധിക്കുന്ന ടഫൻഡ് ഗ്ലാസ് ഉപരിതലവും ഈടുനില്‍ക്കുന്ന മെറ്റല്‍ അലോയ് ബർണറുകളും ഇതിന്റെ പ്രത്യേകതയാണ്.

വിലവിവരങ്ങള്‍

220V എസി (AC) വോള്‍ട്ടേജില്‍ പ്രവർത്തിക്കുന്ന ഇതിന്‍റെ പവർ 2500W മുതല്‍ 6000W വരെയാണ്. താപനില 1300 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ഇന്ത്യൻ വിപണിയില്‍ ഏകദേശം 25,000 രൂപ മുതല്‍ 35,000 വരെയാണ് വില. 2000W മുതല്‍ 3000W വരെ പവർ ഉപയോഗിക്കുന്നതിനാല്‍, എയർ കണ്ടീഷണറിനോ ഗീസറിനോ ഉപയോഗിക്കുന്നതുപോലെയുള്ള പവർ പ്ലഗ് (15A/16A) ആവശ്യമാണ്. സിംഗിള്‍ ബർണർ, ഡബിള്‍ ബർണർ ഓപ്ഷനുകളില്‍ ലഭ്യമായ ഈ സ്റ്റൗ വീടുകള്‍ക്കും വാണിജ്യ അടുക്കളകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്.

പ്ലാസ്മ സ്റ്റൗവിന്‍റെ പോരായ്മകള്‍

സാധാരണ ഗ്യാസ് അടുപ്പുകളെയോ ഇൻഡക്ഷൻ സ്റ്റൗവുകളെയോ അപേക്ഷിച്ച്‌ വില കൂടുതലാണെന്നത് ഒരു പോരായ്മയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയാണിത്. വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ പാചകം സാധ്യമാകൂ. വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് പതിവായ സ്ഥലങ്ങളില്‍ പാചകം ചെയ്യുക ബുദ്ധിമുട്ടാകും.

പുതിയൊരു സാങ്കേതികവിദ്യയായതിനാല്‍ ഇതിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള അറിവ് കുറവാണ്. അതിനാല്‍ തന്നെ വിപണിയില്‍ ഇത് വ്യാപകമായി മാറാൻ സമയമെടുക്കും. എങ്കിലും, ഭാവിയില്‍ ഉല്‍പ്പാദനം വർദ്ധിക്കുകയും പ്രാദേശികമായി നിർമാണം തുടങ്ങുകയും ചെയ്യുന്നതോടെ വില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !