തലശേരി: തലശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആർപിഎഫും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 3.600 കിലോഗ്രാം കഞ്ചാവ് പിടികൂടി.
രാവിലെ രണ്ടാം ഫ്ളാറ്റ് ഫോമില്‍ കുയ്യാലി ഭാഗത്തെ കുറ്റിക്കാട്ടിനടുത്ത് ബേഗില് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തീവണ്ടി മാർഗം കൊണ്ട് വന്നതെന്നാണ് സൂചന.പരിശോധനക്കിടയില്‍ കൊണ്ടു വന്നവർ രക്ഷപ്പെട്ടതായിരിക്കുമെന്നും സംശയിക്കുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.റെയില്‍വേ സുരക്ഷാ വിഭാഗം ആർപിഎഫ് ഓഫീസർമാരായ കെ.എം. സുനില്‍ കുമാർ, കെ.വി. മനോജ് എക്സൈസ് ഓഫീസർമാരായ പി. ഷിംന, സി.പി. ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.റെയില്‍വേ സ്റ്റേഷനില്‍നിന്ന് മൂന്നര കിലോഗ്രാം കഞ്ചാവ് പിടികൂടി: അന്വേഷണം,
0
ചൊവ്വാഴ്ച, മാർച്ച് 03, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.