താമസം ഒറ്റയ്ക്ക്, വീട്ടില്‍ നിന്നും അസഹനീയ ദുര്‍ഗന്ധം: പോലീസ് പ പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച

കോഴിക്കോട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്.

ഇയാളുടെ വീട്ടില്‍ നിന്നും ദുർഗന്ധം വമിച്ചതിന് പിന്നാലെ നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊടുവള്ളി പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.യുവാവ് തനിച്ചാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.
ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി അമ്പലമുക്കില്‍ മയക്കുമരുന്ന് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച കേസിലും ഒന്നര കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കേസിലും വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസിലുമുള്‍പ്പെടെ പല കേസിലും ഇയാള്‍ പ്രതിയാണ്. 

തുടർ നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊടുവള്ളി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !