ഒരു അവസരം നോക്കി ഇരുന്നു:'ഗാസയുടെയോ പഴയ ഇറാഖിന്റെയോ ഗതി ആവും ഇറാനെ കാത്തിരിക്കുക, ചൈനയും റഷ്യയും ഇടപെടില്ല', വിശദീകരിച്ച് സന്തോഷ് പണ്ഡിറ്റ്,

കൊച്ചി: യുഎസ്-ഇറാൻ സംഘർഷത്തില്‍ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച നിരീക്ഷണത്തിലാണ് യുദ്ധത്തെ കുറിച്ച്‌ അദ്ദേഹം സാംസാരിച്ചത്.

റഷ്യയും ചൈനയും ഒന്നും യുദ്ധത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് പറഞ്ഞ അദ്ദേഹം യുദ്ധം പെട്ടെന്ന് അവസാനിച്ചില്ലെങ്കില്‍ ഇറാന് ഗാസയുടെയോ പഴയ ഇറാഖിന്റെയോ ഗതി ആയിരിക്കും ഭാവിയില്‍ വരികയെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

പണ്ഡിറ്റിൻ്റെ യുദ്ധ നിരീക്ഷണം: ഇപ്പോള്‍ നടക്കുന്ന ഇറാൻ... ഇസ്രയേല്‍.. യുദ്ധം എന്തിനാണെന്നും , ഇറാൻ ഇസ്രയേല്‍ നോടുള്ള ദേഷ്യത്തിന് എന്തിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമിക്കുന്നത് , ഇതില്‍ അമേരിക്ക എന്തിന് ഇടപെടുന്നു, ഇന്ത്യയെ ഈ യുദ്ധങ്ങള്‍ ബാധിക്കുമോ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.. ന്നാ... പിടിച്ചോ..

1) എന്തിനാണ് ഇപ്പൊള്‍ ഈ യുദ്ധം ?അല്‍പം പിന്നോട്ട് പോകണം..ട്ടോ ..

ഇറാനും ഇസ്രയേലും പരസ്‌പര പാരകളാണ്. (PP).. പൊതുവില്‍ അറബ് രാജ്യങ്ങള്‍ ഇസ്രയേല്‍ ആയി അത്ര രസത്തിലല്ല. എന്നാല്‍ അന്നത്തെ US President ട്രമ്പ് ji (ആദ്യ തവണ) ഇടപെട്ട് കഷ്ടപ്പെട്ട് 2020-ല്‍ ഇസ്രയേല്‍, യു.എ.ഇ., ബഹ്റൈൻ എന്നീ രാജ്യങ്ങള്‍ ഒരു വ്യാപാര കരാർ ഒപ്പുവെച്ചു. കോടികളുടെ വ്യാപാരവും , മറ്റെല്ലാം അറബ് രാജ്യങ്ങള്‍ US, ഇസ്രയേല്‍ ന് വിശ്വസിച്ചു ഏല്പിച്ചു. 3 അറബ് രാജ്യങ്ങള്‍ അവരുടെ സുരക്ഷക്കായി 3 ലക്ഷം കോടി ഡോളർ ആണ് ഓരോ വർഷവും അമേരിക്കക്ക് കൊടുക്കുന്നത്. സൗദി കൂടി ചേർന്നിരുന്നെങ്കില്‍ 1 ലക്ഷം കോടി രൂപ കൂടി കിട്ടിയേനെ. (ഇന്ത്യയുടെ മൊത്തം വാർഷിക GDP ഏതാണ്ട് അഞ്ച് ലക്ഷം കോടി ഡോളർ ആണ് എന്ന് കൂടി ഓർക്കണം )

2023-ല്‍ സൗദി അറേബ്യകൂടി ഇസ്രയേല്‍മായി കോടികളുടെ വ്യാപാര കരാർ ഒപ്പുവെക്കുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഇറാൻ രോഷാകുലരായി. ഇറാൻ വളർത്തി വലുതാക്കിയ തീവ്രവാദ സംഘടനകള്‍ ആണ് ഹിസ്ബുള്ള, ഹൂതി, ഹമാസ് (ഗാസ fame) etc എന്നിവ. ഇവരില്‍ ഹമാസിനെ സ്വാധീനിച്ചു , 2023

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേല്‍ ആക്രമിക്കുന്നത്..(യഥാർഥത്തില്‍ അന്ന് ഹമാസിന് ഇസ്രയേല്‍ ആക്രമിക്കുവാൻ തീരെ താല്‍പര്യം ഇല്ലായിരുന്നു. എങ്കില്‍ ആ സംഘടന പിളർത്തും എന്നുവരെ ചിലർ ഭീഷണി പെടുത്തിയപ്പോള്‍ അവരത് ചെയ്തു)

ഇങ്ങനെ കുറെ പേരെ കൊന്നൊടുക്കിയാല്‍ സ്വഭാവികമായും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം അഴിച്ചു വിടുമെന്നും , പലസ്‌തീൻ മൊത്തം വട്ട പൂജ്യം ആകുമെന്നും ഇറാനും ഹമാസും കാല്‍കുലേറ്റ് ചെയ്തു. അത് തന്നെ സംഭവിച്ചു. സ്വന്തം ആളുകളെ ഇസ്രയേല്‍ കൊല്ലുന്നതില്‍ വേദനിച്ച സൗദി അറേബ്യ ഇസ്രയേല്‍ ആയുള്ള കരാറില്‍ നിന്നും പിന്മാറി. ഇതില്‍ ഇസ്രയേല്‍ ന് കോടികളുടെ നഷ്‌ടം ഉണ്ടായി.

ഈ സന്ധിയെ അട്ടിമറിക്കുകയെന്നതു തന്നെയായിരുന്നു ഇറാന്റെ ആവശ്യം. ഹമാസ് എന്നത് ഇറാൻ പോറ്റി വളർത്തിയ സംഘടന ആണ്. പക്ഷേ അവർ പ്രതീക്ഷിച്ചതിലും ഹെവി ആയി ഇസ്രയേല്‍ തിരിച്ചടിച്ചപ്പോള്‍ ആ സംഘടന തന്നെ 90 ശതമാനം നശിച്ചു പോയി. (ഇസ്രയേല്‍ ഒരു 20 ദിവസം യുദ്ധം ചെയ്‌തു 10000 പേരെ കൊന്നു പ്രശ്‌നം തീർക്കും, എന്ന് ചിന്തിച്ച ഹമാസിന്റെ പണി പാളി 2 വർഷം യുദ്ധം മുന്നോട്ട് പോയി )

സൗദിയുമായുള്ള കരാർ നഷ്‌ടപ്പെട്ട് രോഷാകുലർ ആയി മാറിയ അമേരിക്ക, ഇസ്രയേല്‍ സഖ്യം ഇറാന് പണി കൊടുക്കുവാൻ ഒരു അവസരം നോക്കി ഇരുന്നു. അപ്പോഴാണ് കടുത്ത മത നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുവാൻ വയ്യ എന്നും പറഞ്ഞു കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ലക്ഷ കണക്കിന് ആളുകള്‍ ഇറാനില്‍ തെരുവില്‍ ഇറങ്ങിയത്. 2022 ലില്‍ മഹാസാ അമിനി ജി എന്ന യുവതി ഹിജാബ് ധരിച്ചില്ല എന്ന പേരില്‍ ഇറാനിയൻ പോലീസ് മർദ്ദിച്ചു കൊന്നതാണ് ഇത്രയും വലിയ വിപ്ലവം ഇറാനില്‍ ഉണ്ടാകുവാൻ കാരണമായത്.

തുടർന്ന് ഈ ആഭ്യന്തര ലഹളയില്‍ 50,000 പേരെ ഇറാൻ സർക്കാർ കൊല്ലുകയും ലക്ഷ കണക്കിന് പേർക്ക് പരിക്ക് പറ്റുകയും ചെയ്‌തു. സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തവരെ ശിക്ഷിക്കുന്നതും, പെണ്‍കുട്ടികളെ കുട്ടിക്കാലത്ത് (13 വയസ്സില്‍) തന്നെ വിവാഹം ചെയ്യുന്നതിനെ സര്ക്കാര് പ്രോത്സാഹിപ്പിച്ചതും, സ്ത്രീ വിദ്യാഭ്യാസം 7 ക്ലാസ് കഴിഞ്ഞാല്‍ വേണ്ട എന്നൊക്കെ പറഞ്ഞതും വൻ വിവാദമായി.

മാധ്യമങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വലിയ തോതില്‍ മതപരമായ സെൻസർഷിപ്പ് ഏർപ്പെടുത്തി. പാശ്ചാത്യ സംഗീതം, സിനിമ, സംസ്‌കാര സ്വാധീനം മൊത്തം നിയന്ത്രിച്ചു. മതപരമല്ലാത്തത് എല്ലാം നിരോധിച്ചു. ഇതോടെ ഒരു വിഭാഗം സ്ത്രീകള്‍ , യുവാക്കള്‍ സർക്കാരിന് എതിരായി.

കിട്ടിയ അവസരം മുതലെടുത്ത് ഇപ്പൊള്‍ ഇസ്രയേല്‍, യുഎസ് സഖ്യം ഇറാനെ ആക്രമിച്ചു. ഇപ്പോഴും വിപ്ലവം ഉണ്ടാക്കിയ ഒരു വിഭാഗം ഇറാനില്‍ സർക്കാരിന് എതിരാണ് എന്നതാണ് സത്യം. അവരുടെ നേതാവ് ഖമേനി കൊല്ലപ്പെട്ടപ്പോള്‍ അവർ സന്തോഷിച്ചു, നൃത്തം വെച്ചു. എന്തായാലും യുദ്ധം ഇപ്പോഴും തുടരുന്നു.

2) ഇറാൻ എന്തിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആക്രമിക്കുന്നത് ?


ഇറാൻ പക്കല്‍ 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്കൂടാതെ വലിയൊരു വിഭാഗം ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകളും അവരുടെ പക്കലുണ്ട്. 300 കിലോമീറ്റർ മുതല്‍ 1000 കിലോമീറ്റർ വരെ പരിധിയുള്ള ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇവരുടെ ആയുധശേഖരത്തിലുള്ളത്. ഇത് വെച്ച്‌ അമേരിക്ക വരെ എത്തിക്കുവാൻ പറ്റില്ല. എന്നാല് ഇത് വെച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമിക്കാൻ പറ്റും. മാത്രവുമല്ല, അമേരിക്ക കാരണം ആണല്ലോ ഞങള്‍ ആക്രമിക്കപ്പെടുന്നത് എന്ന ചിന്ത അറബ് രാജ്യങ്ങലില്‍ ഉണ്ടാക്കാം. അത് ഭാവിയില്‍ ഗുണം ചെയ്യും.

കൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ real estate business, tourism എല്ലാം ബാധിക്കുന്നത് അവരുടെ ശക്തമായ സാമ്പത്തിക അടിത്തറയെ വലുതായി ബാധിക്കും എന്നും ഇറാൻ ചിന്തിക്കുന്നു. മാത്രമല്ല ഗള്‍ഫില്‍ ജോലി ചെയ്യുന്ന കുറെ പേരെ കൊന്നൊടുക്കിയാല്‍ അതും അവരുടെ ബാലൻസ് തെറ്റിക്കാം എന്നും, വിലക്കയറ്റം മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കാം എന്നും calculate ചെയ്യുന്നു. വില കയറ്റം രൂക്ഷമായാല്‍ പ്രവാസികള്‍ എല്ലാം gulf വിട്ടു പോകുമെന്നും, ഇതോടെ അവരുടെ വികസന കുതിപ്പ് തടയാൻ സാധിക്കും എന്നൊക്കെ ആണ് ഇറാൻ ചിന്തിക്കുന്നത്. അതാണ് ഗള്‍ഫില്‍ യുദ്ധം രൂക്ഷമാകുന്നത്..

3) ഇന്ത്യയെ ഈ യുദ്ധം ബാധിക്കുമോ ?


ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ ഏറ്റെടുത്ത് അനിശ്ചിതത്വം ഉണ്ടാക്കിയാല്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്താൻ കാരണമായേക്കാം. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും പെട്രോള്‍ /ഡീസല്‍ വിലക്കയറ്റത്തിന് വഴിവെക്കും.

3) യുദ്ധത്തിന്റെ ഭാവി എന്ത് ?

യുദ്ധം ഇറാൻ ഒറ്റയ്ക്കു ചെയ്യേണ്ട അവസ്ഥയില്‍ എത്തി . ഇറാന്‍റെ കരുത്തരായ കൂട്ടാളികളായ ഹമാസ്, ഹൂതി, ഹിസ്ബുള്ള ഗ്രൂപ്പുകള്‍ ഒക്കെ ക്ഷീണിതരാണ്. പണ്ട് മുതലേ ഇറാന്‍റെ വലംകൈയായിനിന്ന രാജ്യമാണ് സിറിയ. പക്ഷേ, അവിടെ ഇപ്പോള്‍ അവിടെ ഭരണം അമേരിക്ക വാഴിച്ച മുഹമ്മദ് അല്‍ ജുലാനി ജിയാണ്. അങ്ങേർ അമേരിക്ക പറഞ്ഞതെ കേള്‍ക്കൂ..no രക്ഷ..പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഒക്കെ പരസ്പരം യുദ്ധം ചെയ്‌തു കളിക്കുന്നു. അവരിലും പ്രതീക്ഷ അർപ്പിക്കുവാൻ ഇല്ല. പിന്നെ ആര്?

ഇറാന്റെ കൂട്ടാളികള്‍ റഷ്യയോ ചൈനയോ ഈ സംഘർഷത്തില്‍ നേരിട്ട് ഇടപെടില്ല . കുറെ യുദ്ധ ഉപകരണങ്ങള്‍ ഇറാന് കൊടുക്കും. അതുകൊണ്ട് എന്തുകാര്യം ? അതുകൊണ്ടുതന്നെ ചിന്തികേണ്ടത് ഇറാൻ ആണ്.. പരമാവധി 14 ദിവസം വരെ ഇങ്ങനെ അങ്ങ് പോകാം. അല്ലെങ്കില്‍ ഗാസയുടെ ഗതി അല്ലെങ്കിലും മുമ്പത്തെ ഇറാഖിന്റെ ഗതിയില്‍ ആകും.

നിലവില്‍ 165 പെണ്‍ കുട്ടികള്‍ അടക്കം 958 പേര് ഇറാനില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.


സൗദി അറേബ്യയിലെ അരാംക്കോ റിഫൈനറിക്കു നേരെ അവർ ഡ്രോണ്‍ ആക്രമണം നടത്തിയത് ബുദ്ധിപൂർവം ആണ്. അതില്‍ അമേരിക്കക്കും share ഉണ്ടത്രേ..എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ആക്രമണങ്ങള്‍ തുടരുന്നു. ഇസ്രയേലിലും അവർ ആക്രമണം അഴിച്ചു വിടുന്നു.

ഉടനെ എല്ലാ യുദ്ധങ്ങളും (പാര പണികളും) അവസാനിക്കാൻ പ്രാർത്ഥിക്കുന്നു.

(വാല്‍ കഷ്‌ണം....മലയാളികള്‍ കൂടുതല്‍ ഉള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍ ആണല്ലോ. നമ്മുടെ അന്നം തരുന്ന നാടുകള്‍ ആണവ. അതിനാല്‍ എല്ലാ മലയാളികളും ഗള്‍ഫിനെ ആക്രമിക്കുന്ന ഇറാൻ രാജ്യത്തെ തല്‍കാലം തള്ളി പറയുക. ഇസ്രയേലും 46,000 മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നു എന്നതും മറക്കരുത്..അതിനാല്‍ ഇസ്രയേലിന് വേണ്ടിയും പ്രാർത്ഥിക്കുക..യുദ്ധം കഴിഞ്ഞാല്‍ പിന്നെ ആർക്ക് വേണ്ടിയും സപ്പോർട്ട് ചെയ്തോളൂ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !