ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർധന; പ്രതിസന്ധി നേരിടാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഇന്ത്യ

മുംബൈ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർധന രേഖപ്പെടുത്തി. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ എണ്ണവിലയിൽ പത്ത് ശതമാനത്തോളം വർധനയാണ് ഉണ്ടായത്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളർ വരെ ഉയർന്നതിനുശേഷം നിലവിൽ 79.42 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കൻ എണ്ണയായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 72.28 ഡോളറിലെത്തി നിൽക്കുകയാണ്.

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾ വിപണിയെ കൂടുതൽ ആശങ്കയിലാക്കുന്നു. ഈ പാതയിലൂടെയുള്ള എണ്ണനീക്കം ഒഴിവാക്കാൻ ഇറാൻ നൽകിയ മുന്നറിയിപ്പ് വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രകൃതിവാതക വിലയിൽ 25 ശതമാനം വരെ വർധനയും രേഖപ്പെടുത്തി.


സൗദി അറേബ്യയുടെ പ്രധാന എണ്ണസംസ്‌കരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. പ്രതിദിനം 5.5 ലക്ഷം വീപ്പ എണ്ണ സംസ്കരിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന്റെ പ്രവർത്തനം സൗദി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

സംഘർഷാവസ്ഥ തുടർന്നാൽ എണ്ണവില വീപ്പയ്ക്ക് 100 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വിപണിയിലെ തടസ്സങ്ങൾ പരിഹരിക്കാൻ പ്രതിദിനം 2.06 ലക്ഷം വീപ്പ എണ്ണ അധികമായി ഉത്പാദിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചെങ്കിലും പശ്ചിമേഷ്യയിലെ അനിശ്ചിതത്വം വെല്ലുവിളിയായി തുടരുന്നു. 


എണ്ണവിലയിലുണ്ടാകുന്ന വർധന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും കാര്യമായി ബാധിക്കും. ഓരോ പത്ത് ഡോളറിന്റെ വിലക്കയറ്റവും രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മിയിൽ 0.5 ശതമാനം വരെ വർധനയുണ്ടാക്കിയേക്കാം. നിലവിൽ 70 ദിവസത്തേക്കുള്ള എണ്ണശേഖരം ഇന്ത്യക്കുണ്ടെങ്കിലും, പ്രതിസന്ധി നേരിടാൻ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനുള്ള ശ്രമങ്ങൾ ഇന്ത്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !