കേരളത്തിൽ നിന്നുള്ള കയറ്റുമതി മേഖലയെയും സാരമായി ബാധിച്ച് പശ്ചിമേഷ്യയിലെ സംഘർഷം; കയറ്റുമതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സൗദി അറേബ്യയും ഖത്തറും യുഎഇയും;

കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷം കേരളത്തിൽനിന്നുള്ള കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുന്നു. നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ നിന്നും ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യ ഭാഗികമായും ഖത്തറും യുഎഇയും പൂർണമായും കയറ്റുമതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി മുൻഷിദ് അലി പറ‍ഞ്ഞു. 

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കാർഗോ ദോഹ വഴിയാണ് ഖത്തർ എയർവേയ്സ് കൊണ്ടുപോകുന്നത്. യുഎഇ വഴിയാണ് എമിറേറ്റ്‌സ് കൊണ്ടുപോകുന്നത്. ഉൽപന്നങ്ങൾ നിലവിൽ കയറ്റുമതി ചെയ്യേണ്ടെന്ന് ഖത്തർ എയർവേയ്സ് അടക്കമുള്ളവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജിദ്ദയിലേക്ക് ഭാഗികമായി കയറ്റുമതി ചെയ്യുന്നുണ്ട്.


യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഘർഷം വർധിച്ചാൽ കയറ്റുമതി പൂർണമായും നിർത്തിവയ്ക്കേണ്ടി വരും. കഴിഞ്ഞ 2 ദിവസമായി ഏകദേശം 20 കൺസൈൻമെന്റുകൾ (ചരക്കുകൾ) തടഞ്ഞുവയ്ക്കു‌കയോ റദ്ദാക്കുകയോ ചെയ്‌തിട്ടുണ്ട്. 

ഏകദേശം 20 ടണ്ണോളം സാധനങ്ങൾ ഇതിലുണ്ട്. ആഗോളതലത്തിലെ സംഘർഷങ്ങൾ എല്ലാ രാജ്യങ്ങൾക്കും ദോഷം വരുത്തുകയാണെന്നും ആഗോള വാണിജ്യം, ഊർജ വിപണികൾ, വിതരണ ശൃംഖലകൾ എന്നിവ പ്രതിസന്ധിയിലായെന്നും കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം അധികൃതർ പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !