ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഛത്തീസ്ഗഡ് സദനിലെ കാന്റീൻ കോണ്‍ട്രാക്ടറായ അനുരൂപ് ഗുപ്തയെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ യമുനാ നദിയില്‍ തള്ളിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വർണാഭരണങ്ങള്‍ കവരാൻ വേണ്ടിയാണ് പ്രതികള്‍ ഈ ക്രൂരകൃത്യം ചെയ്തത്. ദ്വാരക സ്വദേശിയായ അനുരൂപ് ഗുപ്തയെ ഫെബ്രുവരി 23-നാണ് കാണാതായത്. ധാരാളം സ്വർണാഭരണങ്ങള്‍ ധരിക്കുന്ന ശീലമുണ്ടായിരുന്ന ഇദ്ദേഹത്തെ സ്വർണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ ചതിയില്‍പ്പെടുത്തുകയായിരുന്നു. മുഖ്യപ്രതിയായ സൂരജ് ഒരു വിരുന്നിനെന്ന വ്യാജേന അനുരൂപിനെ ഉത്തം നഗറിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.അവിടെവെച്ച് അനുരൂപിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സ്വർണാഭരണങ്ങള്‍ കവരുകയും ചെയ്തു. കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെത്തുടർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി. തുടർന്ന് അനുരൂപിന്റെ തന്നെ കാറില്‍ മൃതദേഹഭാഗങ്ങള്‍ വൃന്ദാവനിലെ യമുനാ നദിയില്‍ കൊണ്ടുപോയി തള്ളി.
അനുരൂപ് ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതികള്‍ അദ്ദേഹത്തിന്റെ ഫോണ്‍ ഉപയോഗിച്ച് വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ അയക്കുകയും പഴയ ചിത്രങ്ങള്‍ സ്റ്റാറ്റസ് ആയി പങ്കുവെക്കുകയും ചെയ്തു. കാണാതായ രാത്രിയില്‍ അനുരൂപ് ഒരു റാപ്പിഡോ ബൈക്കില്‍ സൂരജിന്റെ വീട്ടിലേക്ക് പോയതാണ് കേസില്‍ നിർണായകമായത്.
സിസിടിവി ദൃശ്യങ്ങളും ടോള്‍ പ്ലാസ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഫെബ്രുവരി 28-ന് യമുനയില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തു. സൂരജ് (29 ), രാഖി (21), ഭൂപേന്ദർ (27 ), ബല്‍റാം (28 ) എന്നിവരാണ് അറസ്റ്റിലായത്. നീരജ് എന്ന ഒരാള്‍ കൂടി ഈ സംഘത്തിലുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.