നാല് ലിറ്റര്‍ മണ്ണെണ്ണ കിട്ടും, റേഷൻ വിതരണം ഇന്ന് മുതല്‍; ഈ ജില്ലയിലുള്ളവര്‍ പോയിട്ട് കാര്യമില്ല! സർ‍ക്കാർ സ്ഥാപനങ്ങള്‍ക്ക് അവധി,

തിരുവനന്തപുരം: മാർച്ച്‌ മാസത്തെ റേഷൻ വിതരണം ഇന്ന് മുതല്‍ ( മാർച്ച്‌ 3) ആരംഭിക്കും. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്‌ച റേഷൻ കട അവധിയായതിനാലാണ് ഇന്ന് മുതല്‍ വിതരണം ആരംഭിക്കുന്നത്.

അതേസമയം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ തിരുവനന്തപുരത്ത് സർ‍ക്കാർ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.   മാർച്ച്‌ മാസത്തിലെ മണ്ണെണ്ണ വിതരണത്തിലും മാറ്റമുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം ഈ മാസം തന്നെ പൂർണ്ണമായും വിതരണം ചെയ്യാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കേന്ദ്ര സർക്കാർ അനുവദിച്ച മണ്ണെണ്ണ സ്റ്റോക്ക് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നീക്കം.   

ഇത് പ്രകാരം, വൈദ്യുതി കണക്ഷൻ ഉള്ള വീടുകള്‍ക്ക് ഒരു ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ ഈ മാസം ലഭിക്കുന്നതാണ്. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തില്‍ അനുവദിച്ച വിഹിതം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വാങ്ങിയവർക്കും വാങ്ങാത്തവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

മഞ്ഞ കാർഡിന് കാ‍ർഡിന് ഈ മാസത്തില്‍ 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപയ്ക്കും ലഭിക്കുന്നതാണ്. നീല കാർഡിന് അധികമായി രണ്ടുകിലോഗ്രാം അരി വീതം കിട്ടുന്നതാണ്.   മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 4 കിലോ കുറച്ച്‌, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !