തന്ത്രപരമായ മാറ്റങ്ങള്‍ക്ക് പാർട്ടി ഒരുങ്ങുന്നു: :എറണാകുളത്ത് ഇടത് പടയൊരുക്കം, ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും,

 കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും.

ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില മണ്ഡലങ്ങളില്‍ തന്ത്രപരമായ മാറ്റങ്ങള്‍ക്ക് പാർട്ടി ഒരുങ്ങുന്നു

ഏറ്റവും ശ്രദ്ധേയമായ നീക്കം തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായതോടെ, വൈപ്പിൻ എംഎല്‍എ കെ.എൻ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാനാണ് പാർട്ടി ആലോചിക്കുന്നത്.

കെ.എൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്ക് മാറുന്ന സാഹചര്യത്തില്‍ വൈപ്പിൻ നിലനിർത്താൻ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി ഷൈനിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും മുൻഗണന നല്‍കി മണ്ഡലം ഉറപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

ജില്ലയിലെ മറ്റ് സിറ്റിംഗ് എംഎല്‍എമാർ തങ്ങളുടെ മണ്ഡലങ്ങളില്‍ തന്നെ തുടരാനാണ് സാധ്യത. പി.വി ശ്രീനിജിൻ (കുന്നത്തുനാട്), കെ.ജെ മാക്സി (കൊച്ചി), ആന്റണി ജോണ്‍ (കോതമംഗലം)എന്നിങ്ങനെയാണ് നില.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !