കടുത്ത നടപടികൾ വരാൻ ഇരിക്കുന്നു എന്ന് മുന്നറിയിപ്പുമായി മാർക്കോ റൂബിയോ

അമേരിക്ക;അമേരിക്കയുടെ സൈനിക നടപടികൾ ഇറാനെതിരെ കൂടുതൽ ശക്തമാകുമെന്നും വരാനിരിക്കുന്ന ദിവസങ്ങളിൽ അതിശക്തമായ പ്രഹരങ്ങൾ ഉണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി.

നിലവിലെ നീക്കങ്ങൾ വെറും തുടക്കം മാത്രമാണെന്നും, ഇറാന്റെ സൈനിക ശേഷി പൂർണമായും ഇല്ലാതാക്കും വരെ പിന്മാറില്ലെന്നുമാണ് റൂബിയോ വ്യക്തമാക്കിയത്. വരും ആഴ്ചകളിൽ യുദ്ധം കൂടുതൽ തീവ്രമാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പോരാട്ടം ഉടൻ അവസാനിക്കില്ലെന്നും ആഴ്ചകളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രവചനം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണങ്ങൾ നടക്കുന്നത്. ആറ് അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ യുദ്ധത്തിലേക്ക് നീങ്ങിയ ട്രംപിന്റെ നടപടിയിൽ ആഭ്യന്തരമായി വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. എന്നിരുന്നാലും, മധ്യേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം അനിവാര്യമാണെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !