മാർക്ക് കാർണിയുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി ;കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ അടിത്തറ ഉണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

തന്റെ ഇന്ത്യാ സന്ദർശനം കാനഡ-ഇന്ത്യ പങ്കാളിത്തത്തിന്റെ പുതുക്കൽ മാത്രമല്ല, പുതിയ താല്പര്യങ്ങളുടെ വിപുലീകരണവുമാണെന്ന് കാർണി എക്‌സിൽ പോസ്റ്റ് ചെയ്തു. "നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. നിങ്ങളുടെ സന്ദർശനം നവീകരിച്ച പങ്കാളിത്തത്തിന് ശക്തമായ അടിത്തറ സൃഷ്ടിച്ചു. നമ്മുടെ രാജ്യങ്ങളിലെ ജനങ്ങൾക്ക് വിശ്വാസവും വളർച്ചയും നവീകരണവും സമൃദ്ധിയും നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാൻ നിങ്ങളോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,

" മോദി എക്‌സിൽ കുറിച്ചു.ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിരുന്നു, പ്രതിരോധം, നിർണായക സാങ്കേതിക വിദ്യകൾ, ചെറുകിട മോഡുലാർ ആണവ റിയാക്ടറുകൾ,


വിദ്യാഭ്യാസം, പുനരുപയോഗ ഊർജം എന്നിവയിൽ സഹകരണം വർധിപ്പിക്കുമെന്ന് ഇരുവരും തീരുമാനത്തിലെത്തിയിരുന്നു. കൂടാതെ ഇന്ത്യയിലെയും കാനഡയിലെയും മുൻനിര കോർപ്പറേറ്റ് നേതാക്കൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !