ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിമുമായ ഡോ. ആരിഫ് ഹുസൈന്റെ തല വെട്ടുമെന്ന് ഭീഷണി

കോട്ടയം;ഇസ്ലാം മത വിമർശകനും എക്സ് മുസ്ലിമുമായ ഡോ. ആരിഫ് ഹുസൈനു വധഭീഷണി.

ഇ മെയിലിൽ ആണ് അദ്ദേഹത്തിനു ഭീഷണി സന്ദേശം കിട്ടിയത്. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഭീഷണിയെത്തിയ വിവരം പുറത്തുവിട്ടത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായിട്ടാണ് സന്ദേശം എത്തിയത്.

ഡോ.ആരിഫ് ഹുസൈൻ ഞങ്ങൾ ഇന്ത്യയിലെ ശരിയ ഇസ്ലാമിക് പോരാളികൾ ശരിയ നിയമപ്രകാരം താങ്കൾക്കു വധശിക്ഷ പ്രഖ്യാപിക്കുന്നു. അയത്തുള്ള അലി ഖമനയിയെ അധിക്ഷേപിച്ചു സംസാരിച്ചതിനാണ് ഈ ശിക്ഷ. ഞങ്ങളുടെ സൈബർ ടീം നിങ്ങളുടെ കേരളത്തിലെ വിലാസവും വീടും കണ്ടെത്തിക്കഴിഞ്ഞു. ലക്നോയിൽനിന്നും ഹൈദരാബാദിൽനിന്നുമുള്ള ഞങ്ങളുടെ പോരാളികൾ കേരളത്തിൽ എത്തിക്കഴിഞ്ഞു. ഏറ്റവും മൃഗീയമായ രീതിയിൽ ആക്രമിച്ച് നിന്നെ കൊല്ലും, തല വെട്ടിയെടുക്കും. നിന്‍റെ തല കേരളത്തിലെ പൊതുസമൂഹത്തിനു തുപ്പാനായി പൊതുസ്ഥലത്തു പ്രദർശിപ്പിക്കും...

ഇതാണ് മെയിലിൽ വന്ന സന്ദേശം.മുഖ്യമന്ത്രിയെയും കേരള പോലീസിനെയും എൻഐഎയും ടാഗ് ചെയ്തുകൊണ്ടാണ് ആരിഫ് ഹുസൈൻ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 'ഷിയ ഇസ്ലാമിക് വാരിയേഴ്‌സ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ പേരിലാണ് ഡോക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഹുസൈന്‍ അലി എന്ന പേരിലുള്ള ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്.
അടുത്തിടെ ചാനല്‍ ചര്‍ച്ചകളിലൂടെ അടക്കം ആരിഫ് ഹുസൈന്‍ ഇറാനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖമനയിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന മോശമായ കാര്യങ്ങളെ കുറിച്ചു ആരിഫ് ഹുസൈൻ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് വധഭീഷണിയും എത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !