ഒരു വണ്ടി പാർക്ക് ചെയ്യുന്നതിന് 400 രൂപ'' അമിത തുക ഈടാക്കിയ സ്വകാര്യ വ്യക്തിക്കെതിരെ രൂക്ഷ പ്രതികരണവുമായി തിരുവനന്തപുരം മേയർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കെത്തിയ ഭക്തരിൽ നിന്നും പാർക്കിംഗിന്റെ പേരിൽ അമിത തുക ഈടാക്കിയ സ്വകാര്യ വ്യക്തിക്കെതിരെ രൂക്ഷ പ്രതികരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്.

നഗരസഭയുടെ അനുമതിയില്ലാതെ പാർക്കിംഗ് കേന്ദ്രം ഒരുക്കുകയും ഒരു വാഹനത്തിന് 400 രൂപ വരെ ഈടാക്കുകയും ചെയ്ത സ്ഥലത്താണ് മേയർ നേരിട്ടെത്തി ഇടപെട്ടത്.

അമിത തുക വാങ്ങുന്നതിനെതിരെ ഭക്തർ പരാതിയുമായി സമീപിച്ചതിനെത്തുടർന്നാണ് മേയർ സ്ഥലത്തെത്തിയത്. "ഒരു ഓൾട്ടോ കാറിന് 400 രൂപയോ? തോന്ന്യാസം കാണിക്കരുത്. ലൈസൻസില്ലാതെയാണ് നിങ്ങൾ ഇത് നടത്തുന്നത്. ടാക്സി കാറുമായി വരുന്ന പാവപ്പെട്ടവരോട് ഇത്രയും വലിയ തുക വാങ്ങുന്നത് ക്രൂരതയാണ്" എന്ന് മേയർ ഉടമയെ ശകാരിച്ചു. ലൈസൻസില്ലാതെ ഭക്തരെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാർത്ഥം കിഴക്കേക്കോട്ടയിൽ നിന്നും ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസുകൾ ആരംഭിച്ചു. 

അവിട്ടം തിരുനാൾ ഗ്രന്ഥശാല ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ പാടശ്ശേരി വഴി തിരികെ പോകണം. തിരക്ക് വർദ്ധിച്ചാൽ ഈ ഭാഗത്തെ വാഹന പ്രവേശനത്തിന് നിയന്ത്രണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !