മയിലാടുതുറൈ: തമിഴ്നാട്ടിലെ മയിലാടുംതുറയ്ക്ക് അടുത്തുള്ള നീദൂർ ഗ്രാമം ചെറിയ പെരുന്നാള്‍ കാലത്ത് ലോകശ്രദ്ധ നേടി. അവിടെ അമീനുള്ള എന്നയാളുടെ കുടുംബ ഏഴ് തലമുറകളായി സൂക്ഷിക്കുന്ന മുസ്ലീം മതവിശ്വാസികളുടെ വിശിഷ്ട ഗ്രന്ഥമായ ഒരു ചെറിയ ഖുർആനായിരുന്നു ഈ പെരുമയ്ക്ക് കാരണം.
എന്നാല്‍ ആധുനിക ശാസ്ത്ര. അക്കാദമിക് സമൂഹങ്ങളുടെ ശ്രദ്ധയാകർഷിച്ചത് ഖുർആൻ സൂക്ഷിച്ചിരുന്ന ഒരു ചെറിയ പെട്ടിയായിരുന്നു. നൂറ്റാണ്ടുകളോളും വിശുദ്ധ പുസ്തകത്തെ കേടുകൂടാതെ സംരക്ഷിച്ച, ഏതാണ്ട് 2,600°C താപനിലയെ പോലും അതിജീവിക്കാൻ കഴിയുന്ന ഒരു കുഞ്ഞ് പെട്ടി.14 -ാം നൂറ്റാണ്ടിലെ ഗ്രന്ഥം
ചെറിയ വലിപ്പമുള്ളതാണെങ്കിലും പൗരാണികമായ ഈ ഖുർആൻ കരകൗശല വൈദഗ്ധ്യത്തിന്‍റെ ഒരു അത്ഭുതമാണ്. വളരെ സങ്കീർണ്ണമായ മൈക്രോ - കാലിഗ്രാഫി ഉപയോഗിച്ച് അറബിയില്‍ വെറും 19 പേജുകളിലായി 6,676 അധ്യായങ്ങള്‍ ഇതില്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ചേർത്തിരിക്കുന്നു.
അസാധാരണമായ കൃത്യതയും വൈദഗ്ധ്യവും അവകാശപ്പെടാവുന്ന ഗ്രന്ഥം. ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക വിലയിരുത്തലുകളില്‍ ഈ പുരാവസ്തു പതിനേഴാം നൂറ്റാണ്ടിലേതാണെന്നായിരുന്നു കരുതിയത്. എന്നാല്‍ സമീപകാലത്ത് നടത്തിയ വിശദവുമായ പഠനങ്ങള്‍ പ്രകാരം ഈ വിശുദ്ധ ഗ്രന്ഥം പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണെന്ന് തെളിഞ്ഞു.
മണ്ണമ്പണ്ടല്‍ എവിസി കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ രാമലിംഗത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘം ലോഹപ്പെട്ടിയുടെ ആഴത്തിലുള്ള ശാസ്ത്രീയ വിശകലനം നടത്തി. സെൻട്രല്‍ ഇലക്‌ട്രോകെമിക്കല്‍ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഇസിആർഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള പഠന സംഘം സാമ്പിളുകള്‍ പരിശോധിച്ചു. പഠന ഫലങ്ങള്‍ ഗവേഷകരെ അത്ഭുതപ്പെടുത്തി.
78 ലോഹങ്ങളുടെ കൂട്ടില്‍ തീർത്ത പെട്ടി
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുർആൻ ആത്മീയവും സാംസ്കാരികവുമായ നിധിയായപ്പോള്‍ പുരാതന ഇന്ത്യയിലെ വിപുലമായ അറിവിന്‍റെയും കരകൗശലത്തിന്‍റെയും തെളിവായി ആ കുഞ്ഞ് പെട്ടി നിലകൊണ്ടു. പുരാതനമായ ഖുർആൻ സൂക്ഷിച്ചിരുന്ന ഏകദേശം 1.5 ഇഞ്ച് വീതിയും 1.75 ഇഞ്ച് നീളവുമുള്ള ഒരു ചെറിയ ലോഹപ്പെട്ടി.
78 വ്യത്യസ്ത ലോഹങ്ങളുടെ കൂട്ടായിരുന്നു പെട്ടിയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതെന്നത് ഗവേഷകരെ അമ്ബരപ്പിച്ചു. അതില്‍ 32 ലോഹങ്ങള്‍ ചെറിയ അളവിലും 46 ലോഹങ്ങള്‍ വലിയ അനുപാതത്തിലുമാണ് ചേർത്തിരിക്കുന്നത്.
ബഹിരാകാശ പേടക സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്ന ചില ആധുനിക സെറാമിക് വസ്തുക്കളേക്കാള്‍ പുരോഗമിച്ചതാണ് ഈ സങ്കീർണ്ണ ലോഹശാസ്ത്രമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ലോഹകൂട്ടുകളെ കുറിച്ചുള്ള പൗരാണിക അറിവിന്‍റെ വെളിപ്പെടുത്തല്‍ കൂടിയായി ഇത്. അസാധാരണമായ താപ പ്രതിരോധമാണ് ഈ കുഞ്ഞു പെട്ടിക്കുള്ളത്. ഏതാണ്ട് 2,600 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ വരെ ഈ പെട്ടി പ്രതിരോധിക്കുന്നു.
2,500 ഡിഗ്രി താപനിലയിലും ഈ പെട്ടി ഉരുകാതെ ഇരിക്കുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. സ്ഥിരതയുള്ള അവസ്ഥകളില്‍ കാണപ്പെടുന്ന യുറേനിയം, തോറിയം, കൊബാള്‍ട്ട് തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യവും പെട്ടിയിലുണ്ട്. 700 നൂറ്റാണ്ടുകളെ അതിജീവിച്ചിട്ടും പെട്ടിയ്ക്ക് ഒരു തുരുമ്പ് പോലുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതികവിദ്യ
ഉയർന്ന താപനിലയെ അതിജീവിക്കാൻ ആധുനിക ബഹിരാകാശ പേടകങ്ങള്‍ കനത്ത സെറാമിക് കോട്ടിംഗുകളെയാണ് ആശ്രയിക്കുന്നതെന്നും ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുമെന്നും പ്രൊഫസർ രാമലിംഗം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് വിപരീതമായി, ഈ പുരാതന പെട്ടിയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയ്ക്ക്, ഭാരം കുറഞ്ഞതും
ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതുമായ ബഹിരാകാശ പേടകങ്ങള്‍ വികസിപ്പിക്കാൻ കഴിയുന്ന ലോഹകൂട്ട് നിർമ്മിക്കാൻ സഹായിക്കുമെന്നും ഇത് ബഹിരാകാശ എഞ്ചിനീയറിംഗില്‍ ഗണ്യമായ നേട്ടങ്ങമുണ്ടാക്കുമെന്നും പ്രൊഫസർ രാമലിംഗം കൂട്ടിച്ചേർക്കുന്നു.
മറ്റൊരു ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ പെട്ടിയില്‍ 'നിക്കല്‍ പ്ലേറ്റിംഗ്' സാങ്കേതികത ഉപയോഗിച്ചിരുന്നുവെന്നതാണ്. ഈ രീതി 17, 18 നൂറ്റാണ്ടുകളില്‍ വികസിപ്പിച്ചെടുത്തതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, 14-ാം നൂറ്റാണ്ടില്‍ തന്നെ ഇത്തരമൊരു രീതി ഇവിടെ രൂപപ്പെട്ടിരുന്നുവെന്ന് ഈ സംരക്ഷണ പെട്ടിയിലെ 'നിക്കല്‍ പ്ലേറ്റിംഗ്' തെളിവ് നല്‍കുന്നു. ഈ പെട്ടി മനുഷ്യന്‍റെ ലോഹ ഉപയോഗ ചരിത്രത്തെ കുറിച്ചും അവയുടെ കൂട്ടുകളുടെ സാങ്കേതിക വിദ്യകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുമെന്നാണ് ഗവേഷകരുടെ അനുമാനം. ആത്മീയതോടൊപ്പം ലോഹ സാങ്കേതിക ചരിത്രത്തിലേക്കും സാങ്കേതിക വിദ്യയുടെ വികാസത്തിലേക്കും പുതിയൊരു വഴി കൂടി തുറന്നിടുകയാണ് മയിലാടുംതുറ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.