തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്ന്';! ബിഡിജെഎസ് ചിത്രത്തിലേ ഇല്ല, എംഎം മണി.

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്ന്';! ബിഡിജെഎസ് ചിത്രത്തിലേ ഇല്ല, എംഎം മണി.

തൊടുപുഴ: ഉടമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രനുമായി യാതൊരുവിധ പിണക്കവുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും സിറ്റിങ് എംഎല്‍എയുമായ എംഎം മണി.

ജയചന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. കഴിഞ്ഞ പ്രാവശ്യം താന്‍ വിജയിച്ച മുപ്പത്തി എണ്ണായിരത്തില്‍ പരം ഭൂരിപക്ഷത്തിലധികം വോട്ടുകള്‍ക്ക് സേനാപതി വേണു പരാജയപ്പെടുമെന്നും കെകെ ജയചന്ദ്രന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് എന്ന് പറയുന്ന സാധനം ഇലക്ഷനില്‍ മാത്രം പൊട്ടിമുളയ്ക്കുന്ന ഒന്നാണെന്നും അത് ചിത്രത്തില്‍ ഇല്ലാത്ത സാധനമാണെന്നും എംഎം മണി പറഞ്ഞു.

പാര്‍ട്ടി തനിക്ക് നല്‍കാവുന്നതെല്ലാം നല്‍കി. മൂന്ന് തവണ എംഎല്‍എയാക്കി. ഒരുതവണ മന്ത്രിയാക്കി. ഇതില്‍പ്പരം എന്താണ് ഒരാള്‍ക്ക് നല്‍കേണ്ടതെന്നും എംഎം മണി ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network