തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു.
പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളില്‍ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നല്‍കാനാകുക. പത്രിക നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്.ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ്, കളമശേരിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി മന്ത്രി പി റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ.കെ. ശൈലജ എന്നിവരും പത്രിക നല്‍കി. ഹരിപ്പാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തി ഹരിപ്പാട് താലൂക്ക് ഓഫീസില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു.
സണ്ണി ജോസഫും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. മുരളീധരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികളും പത്രിക നല്‍കി. മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ, നേമത്തെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരും പത്രിക നല്‍കി. അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള ജി. സുധാകരനും പത്രിക നല്‍കി.
കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അരുണ്‍ ടി.ജെ. ക്ക് മുന്നിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. റോഡ് ഷോയായി എത്തിയായിരുന്നു മന്ത്രിയുടെ പത്രിക സമർപ്പണം. ആര്‍ജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം ജില്ല സെക്രട്ടറി എം മെഹബൂബ് , വി കെ സി മമ്മദ് കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണനും പത്രിക നല്‍കി. സിവില്‍ സ്റ്റേഷനിലെ ഓഫീസിലെത്തി ജില്ല ലേബർ ഓഫീസർക്കാണ് പത്രിക നല്‍കിയത്. കോഴിക്കോട് നോർത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയന്തും നാമനിർദ്ദേശ പത്രിക നല്‍കി.
സബ് കളക്ടർ ഗൗതം രാജിനാണ് പത്രിക നല്‍കിയത്. നോർത്തിലെ ബി ജെ പി സ്ഥാനാർത്ഥി നവ്യ ഹരിദാസും പത്രിക സമർപ്പിച്ചു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേം ചന്ദ് ബർവ ക്ക് ഒപ്പമെത്തിയാണ് പത്രിക സമർപ്പണത്തിനെത്തിയത്. നോർത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രനും ഇന്ന് പത്രിക നല്‍കി.
കുന്ദമംഗലത്തെ സിപിഎം സ്വതന്ത്ര്യൻ പി.ടി.എ റഹീം, തിരുമ്പാടിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി ലിൻ്റോ ജോസഫ്, ബാലുശേരിയിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി കെ.എം. സച്ചിൻ ദേവ് തുടങ്ങിയവരും പത്രിക നല്‍കി. ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജും പത്രിക സമർപ്പിച്ചു.
സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി അഹമ്മദ് ദേവർ കോവിലും ജില്ല വ്യവസായ ഓഫീസർക്ക് പത്രിക നല്‍കി. കൊടുവള്ളി എൻ ഡി എ സ്ഥാനാർത്ഥി ഗിരി പാമ്പനാല്‍ പേരാമ്പ്രയിലെ എൻഡിഎ സ്ഥാനാർത്ഥി എം.മോഹനൻ തിരുവമ്പാടിയിലെ എൻഡിഎ സ്ഥാനാർത്ഥി സണ്ണി തോമസ്, ബാലുശേരിയിലെ എൻഡിഎ സ്ഥാനാർത്ഥി സി.പി. സതീഷ് എന്നിവരും പത്രിക നല്‍കി.
തൃശ്ശൂർ ജില്ലയിലെ ബിജെപി സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാല്‍ (തൃശൂർ), സി.സി മുകുന്ദൻ (നാട്ടിക ), കെ കെ അനീഷ് കുമാർ ( മണലൂർ), കെ ബാലകൃഷ്ണൻ (ചേലക്കര), എന്നിവർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.