റിയാദ്: നിലവില്‍ ഉംറ വിസയിലെത്തുന്ന തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിർണായക നിർദ്ദേശം പുറപ്പെടുവിച്ചു.
ഏപ്രില്‍ 18 ആണ് തീർഥാടകർക്ക് മടങ്ങാനുള്ള അവസാന സമയം. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കി.നിശ്ചിത സമയപരിധിക്കുള്ളില്‍ മടക്കയാത്ര ഉറപ്പാക്കാത്ത തീർഥാടകർക്ക് കനത്ത സാമ്പത്തിക പിഴ, തടവ് ശിക്ഷ, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകള്‍ നേരിടേണ്ടിവരും. യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളില്‍ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദേശിച്ചു.
താമസസ്ഥലങ്ങളില്‍ നിന്നുള്ള ചെക്ക്-ഔട്ട് നടപടികള്‍ സമയബന്ധിതമായി പൂർത്തിയാക്കി യാത്രാ ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉംറ സർവീസ് കമ്പനികള്‍ ഉടൻ തന്നെ അധികൃതരെ അറിയിക്കണം. ഇത്തരം വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.