അനശ്വര കഥാപാത്രങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പുതിയരൂപം: ദിഗംബരനും ചെമ്പനും വീണ്ടും നേര്‍ക്കുനേര്‍; ഇത് സിനിമയെ വെല്ലുന്ന പോരാട്ടം; വീഡിയോ,

കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന മാന്ത്രിക വിസ്മയമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത 'അനന്തഭദ്രം'.വർഷങ്ങള്‍ ഏറെ കഴിഞ്ഞും അനന്തഭദ്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പലപ്പോഴും ചർച്ചയാകാറുണ്ട്.

അനന്തഭദ്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി എഐയുടെ മാജിക്കില്‍ ഒരുക്കിയ ഒരു വീഡിയോയാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

സിനിമയില്‍ നമ്മള്‍ കണ്ടുതീരാത്ത ഒരു സംഘട്ടന രംഗമാണ് എഐ സാങ്കേതികവിദ്യയിലൂടെ പുനർജനിച്ചിരിക്കുന്നു. കുടിപ്പകയുടെ കനല്‍ എരിയുന്ന കണ്ണുകളുമായി ചെമ്പനും, അമാനുഷിക ശക്തികളുമായി ആടിത്തിമിർക്കുന്ന ദിഗംബരനും തമ്മിലുള്ള ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷൻ സീക്വൻസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കലാഭവൻ മണിയുടെയും മനോജ് കെ. ജയന്റെയും അനശ്വര കഥാപാത്രങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യ നല്‍കിയ ഈ പുതിയരൂപം ആരാധകരെ അക്ഷരാർത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. എഐ ഉപയോഗിച്ച്‌ നിർമിച്ചതാണെങ്കിലും, കഥാപാത്രങ്ങളുടെ ചലനങ്ങളും ഭാവങ്ങളും സിനിമയിലെ യഥാർത്ഥ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം സൂക്ഷ്മമാണ്.

ദിഗംബരന്റെയുടെ ചെമ്പന്റെ രൂപവും ശൈലികളും കൃത്യതയോടെയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധനേടുന്ന വീഡിയോയ്ക്ക് പിന്നില്‍ "wild.spell_studio" ആണ്.

മലയാള സിനിമയിലെ മികച്ച ഫാന്റസി ത്രില്ലറുകളില്‍ ഒന്നായി വിശേഷിപ്പിക്കാവുന്ന ചിത്രമാണ് അനന്തഭദ്രം. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ മനോജ്‌ കെ. ജയൻ, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങി നിരവധി താരങ്ങള്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതും സന്തോഷ് ശിവൻ തന്നെയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !