അമ്മേ വേഗം വാ ഒരു സര്‍പ്രൈസുണ്ട്: ഇരട്ടസഹോദരിയെ കൊന്നുതള്ളിയ ശേഷം അമ്മയെയും ' വധിക്കാൻ ശ്രമം, യുവാവ് പിടിയില്‍,

മൊറാദാബാദ്: 'അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്' ഇൻഷുറൻസ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായ നീലിമയോട് മകൻ ഹാർദിക് ഓഫീസിലെത്തി പറഞ്ഞ വാക്കുകളാണിത്.

മകൻ സ്‌നേഹത്തോടെ വിളിച്ചതാണെന്ന് കരുതി വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകള്‍ ഹിമശിഖയെയാണ്. നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം അമ്മയെയും ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

25കാരനായ ഹാർദിക്കും ഹിമശിഖയും ഇരട്ട സഹോദരങ്ങളാണ്. രണ്ടുപേരും എഞ്ചിനീയർമാരായി ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്. ഹിമാശിഖ ജോലിക്കൊപ്പം തന്നെ എം.ബി.എ പഠനവും മുന്നോട്ട് കൊണ്ടുപോയിരുന്നു. എന്നാല്‍ ഒന്നരവർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹാർദിക്, സോഷ്യല്‍ മീഡിയയിലും മൊബൈലിലും അമിതമായി സമയം ചെലവഴിക്കുന്നയാളാണ്. ഇത് വീട്ടില്‍ നിരന്തരം തർക്കങ്ങള്‍ക്ക് കാരണമായി.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പൂനെ സ്വദേശനിയായ യുവതിയുമായി ഹാർദിക് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർക്കുകയും കരിയറില്‍ ശ്രദ്ധ നല്‍കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. മാർച്ച്‌ ആറിന് വൈകുന്നേരം ഹാർദിക് ജോലിക്കുപോകാത്തതിനെ ചൊല്ലി സഹോദരങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. 

ഇതിനിടെ പ്രകോപിതനായ ഹാർദിക് അടുക്കളയിലെ കറി കത്തി ഉപയോഗിച്ച്‌ ഹിമാശിഖയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 84 തവണയാണ് ഹാർദിക് സഹോദരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മരണം ഉറപ്പാക്കിയ ശേഷമാണ് അമ്മയെ വിളിക്കാൻ ഹാർദിക് അവരുടെ ഓഫീസിലേക്ക് പോയത്.

വീട്ടിലെത്തിയ നീലിമയെയും ഹാർദിക് വധിക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീലിമ നിലവില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഹാർദിക് കുറ്റം സമ്മതിച്ചു.

 കരിയറിനെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചും വീട്ടുകാർ നല്‍കിയ നിരന്തരമായ ഉപദേശങ്ങള്‍ തന്നില്‍ കടുത്ത പക ഉണ്ടാക്കിയെന്നാണ് ഹാർദിക് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !