കോട്ടയം: ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.
പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നതാണ് വെളുത്തുള്ളിയുടെ ഗുണങ്ങള്‍. പുരാതന കാലം മുതല്‍ തന്നെ ആയുര്‍വ്വേദ പ്രകാരം പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളാണ് വെളുത്തുള്ളി നല്‍കുന്നത്. നമ്മുടെ അടുക്കളയില്‍ കാലങ്ങളായി ഉപയോഗക്കുന്ന വെളുത്തുള്ളി പല വിധത്തിലുള്ള മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തും.ദിനവും വെറും വയറ്റില്‍ ഒരു വെളുത്തുള്ളി കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. ആയുര്‍വ്വേദപ്രകാരം ദിനവും ഒരു വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. എന്തൊക്കെയാണ് ഇത് വഴി ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് വെളുത്തുള്ളി. ഇതിലുള്ള സള്‍ഫര്‍ ആണ് രക്തക്കുഴലുകളിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വെളുത്തുള്ളി സഹായിക്കും. ധമനികളില്‍ കൊഴുപ്പ് കട്ട പിടിക്കുന്നതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് വെളുത്തുള്ളി. സ്ഥിരമായി രാവിലെ വെറും വയറ്റില്‍ ഒരു വെളുത്തുള്ളി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ഇതിലെ അല്ലിസിന്‍ എന്ന ഘടകം രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം മികച്ചതാക്കുന്നു. ഹൃദയത്തിനുണ്ടാവുന്ന സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് വെളുത്തുള്ളി. ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതോടൊപ്പം തന്നെ അത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ഇത് ഹൃദയത്തിന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മികച്ചതാണ്.
വീക്കം കുറയ്ക്കുന്നു
ശരീരത്തിലെ വിട്ടുമാറാത്ത വീക്കത്തെ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് വെളുത്തുള്ളി. ഇത് സ്ഥിരമായി വെറും വയറ്റില്‍ കഴിക്കുന്നത് വഴി ഹൃദ്രോഗത്തിന് പരിഹാരം കാണുന്നതിനും വീക്കത്തെ കുറയ്ക്കുന്നതിനും അത് മാത്രമല്ല പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ഇത്തരം വീക്കത്തെ കുറയ്ക്കുന്നു. അത് മാത്രമല്ല ഇത്തരം വീക്കങ്ങളെ ചെറുക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി.
ദഹനാരോഗ്യത്തിന് മികച്ചത്
ദഹനാരോഗ്യത്തിന് മികച്ചതാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിരാവിലെ കഴിക്കുന്നത് വഴി ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. വയറു വേദന, അസിഡിറ്റി, അമ്ലത്വം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്കുന്നു എന്നത് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ രാവിലെ കഴിക്കുന്ന ഭക്ഷണം സുഗമമായ രീതിയില്‍ ദഹിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.