തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം: 7 പേർക്ക് ദാരുണാന്ത്യം,, 9 പേര്‍ക്ക് പരിക്ക്,

കാഠ്മണ്ഡു: മധ്യ നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ മനകമനയില്‍ ആരാധനയ്ക്കായി പോയവരാണ് അപകടത്തില്‍പ്പെട്ടത്

മരിച്ചവരില്‍ രണ്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന്  ജില്ലയിലെ ജില്ലാ ട്രാഫിക് പൊലീസ് മേധാവി സൂരജ് ആര്യാല്‍ പറഞ്ഞു. മുത്തുകുമാര്‍ (58), അനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയാല്‍ (57), മീന (58), തമിളാര്‍സി (60) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

അപകടത്തില്‍ പരിക്കേറ്റ ഏഴ് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റു രണ്ടുപേര്‍ നേപ്പാളി ബസ് ഡ്രൈവറും സഹായിയുമാണ്. ബസ് താഴേക്ക് പോകുന്നതിനിടെ ഒരു വളവില്‍ വെച്ച് തെന്നിമാറി 500 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ (75 മൈല്‍) പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഷാഹിദ് ലഖാന്‍ ഗ്രാമത്തിനടുത്തുള്ള ഹൈവേയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള പാതയിലാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !