ബർലിൻ/ബ്രസൽസ്; ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പൽ ഗതാഗതം സംരക്ഷിക്കാൻ സൈനിക സഹായം നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ജർമനിയും യൂറോപ്യൻ യൂണിയനും തള്ളി.
സഹകരിക്കാത്ത പക്ഷം അത് നാറ്റോ (NATO) സഖ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് ശക്തമായ ഭാഷയിലാണ് ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് മറുപടി നൽകിയത്.ട്രംപിന്റെ ഭീഷണിയും ആവശ്യങ്ങളും ഇറാൻ സൈന്യം തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാനും കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനും നാറ്റോ സഖ്യകക്ഷികൾ സൈന്യത്തെയും കപ്പലുകളെയും അയക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളോടും അദ്ദേഹം സഹായം തേടിയിട്ടുണ്ട്. സൈനിക സഹായം നൽകിയില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന സൂചനയും ട്രംപ് നൽകുന്നു.
‘ഇത് ഞങ്ങളുടെ യുദ്ധമല്ല’ അമേരിക്കയുടെ ആവശ്യത്തെ ശക്തമായി എതിർത്ത ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ്, ‘ഇത് ഞങ്ങളുടെ യുദ്ധമല്ല’ എന്ന് വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ഇറാനുമായി നടത്തുന്ന പോരാട്ടം നാറ്റോയുടെ വിഷയമല്ല. ജർമനി നിലവിൽ ജിഡിപിയുടെ (GDP) 5 ശതമാനം പ്രതിരോധത്തിനായി ചെലവാക്കുന്നുണ്ടെന്നും നാറ്റോയോടുള്ള കടമകൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും ജർമൻ സൈന്യത്തെ അയക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു. നയതന്ത്രപരമായ പരിഹാരങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ജർമനി ആവശ്യപ്പെട്ടു.യൂറോപ്പിന്റെ ശ്രദ്ധ യുക്രെയ്നിൽ: കായ കല്ലാസ് അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധം യൂറോപ്പിന്റേതല്ലെന്ന് ഇയു വിദേശകാര്യ മേധാവി കായ കല്ലാസും വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വഴി യുക്രെയ്നിലുള്ള ശ്രദ്ധ തിരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാന്റെ ഉപരോധവും സംഘർഷാവസ്ഥയും കാരണം ജർമനിയിലടക്കം ഇന്ധനവില വർധിക്കാൻ സാധ്യതയുണ്ട്. ട്രംപിന്റെ ഭീഷണി യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.