നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് അഡ്വ. ഷോൺ ജോർജ്.

പാലാ: സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ നാടാണ് പാലാ എന്നും ആരോടും ശക്തമായ രാഷ്ട്രീയ അടിമത്വം ഇല്ലാത്തതാണ് പാലായുടെ പ്രത്യേകതയെന്നും ഷോൺ ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് ഇന്ന് രാവിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി. രാവിലെ ' കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, വെള്ളപ്പാട് ദേവി ക്ഷേത്രം,  പുലിയന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഭക്തജനങ്ങളുമായി ആശയവിനിമയം നടത്തി വോട്ട് അഭ്യർത്ഥിച്ചു. 

തുടർന്ന് ഭരണങ്ങാനം ടൗണിൽ വ്യാപാരികളും നാട്ടുകാരുമായും നേരിട്ട് കൂടിക്കാഴ്ച നടത്തി. പ്രദേശത്തെ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികൾ കേട്ടറിഞ്ഞ അദ്ദേഹം, വികസനപരമായ പദ്ധതികൾ നടപ്പിലാക്കാൻ എൻഡിഎയ്ക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു.

പ്രദേശത്തെ ജനങ്ങളുമായി സംവദിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ശ്രദ്ധയിൽപ്പെടുത്തിയ പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ ഉറപ്പുനൽകുകയും ചെയ്തു. ഉച്ചകഴിഞ്ഞ് എൻഡിഎ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പാലാ ടൗണിൽ വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. 

തുടർന്ന് പാർട്ടിയുടെ ബൂത്ത് കമ്മറ്റികളിലും കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് കോൺഫറൻസിലും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !