കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ നേവി പടക്കപ്പലിലെ 107 നാവികരും 33 ഇറാനിയൻ പൗരന്മാരും മടങ്ങി

നെടുമ്പാശേരി; കൊച്ചി തുറമുഖത്തെത്തിയ ഇറാനിയൻ നേവിയുടെ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ 107 നാവികരും 33 ഇറാനിയൻ പൗരന്മാരും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ചാർട്ടർ ചെയ്ത വിമാനത്തിൽ അർമേനിയയിലേക്ക് മടങ്ങി.

ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് സംഘം വിമാനത്താവളത്തിൽ എത്തിയത്. ഇറാൻ സർക്കാർ ഏർപ്പെടുത്തിയ ഫ്ളൈ എക്സ് എയ്റോ വിമാനത്തിൽ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അർമേനിയയിലെ സവാർനോട്ട്സ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് സംഘം പുറപ്പെട്ടത്. കൊളംബോയിൽ നിന്നാണ് ഈ വിമാനം കൊച്ചിയിൽ എത്തിയത്.

കഴിഞ്ഞ നാലിനാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണ ഭീതിയിൽ ഐആർഐഎസ് ലാവൻ പടക്കപ്പലിലെ ഇറാനിയൻ നാവികരും ഇറാനിയൻ പൗരൻമാരും കേന്ദ്ര സർക്കാർ അനുമതിയോടെ കൊച്ചിയിൽ നങ്കൂരമിട്ടത്. ഇറാൻ പൗരന്മാർ ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്കും മറ്റും എത്തിയവരായിരുന്നു.ഇതിനു പുറമേ ഐആർഐഎസ് ബുഷേർ, ഐആർഐഎസ് ദേന എന്നിവയ്ക്കു കൂടി ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. 

ഇതിൽ ബുഷേർ അടിയന്തര സാഹചര്യം പരിഗണിച്ചു ശ്രീലങ്കയിൽ അടുപ്പിച്ചു. എന്നാൽ, ദേനയെ ശ്രീലങ്കയ്ക്കു സമീപം യുഎസ് ആണവ അന്തർവാഹിനി ടോർപിഡോ ആക്രമണത്തിലൂടെ മുക്കിയിരുന്നു. ലാവൻ കൊച്ചി തുറമുഖത്ത് എത്തിയ ദിവസമായിരുന്നു ദേനയ്ക്കെതിരെയുള്ള ആക്രമണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !