അൻപതിലധികം സീറ്റിൽ സ്ഥാനാർഥിപ്പട്ടികയ്ക്ക് രൂപം നൽകി കോൺഗ്രസ്

ന്യൂഡൽഹി: സിറ്റിങ് എം.എൽ.എ.മാരുടേതടക്കം അൻപതിലധികം സീറ്റിൽ സ്ഥാനാർഥിപ്പട്ടികയ്ക്ക് രൂപം നൽകി കോൺഗ്രസ്.

ഘടകകക്ഷികളുമായും കണ്ണൂരിൽ കെ. സുധാകരനുമായും ധാരണയിലെത്തിയാലുടൻ മറ്റു സീറ്റുകളിലും തീരുമാനമാവും.രണ്ടുദിവസത്തിനുള്ളിൽ ഇക്കാര്യം പരിഹരിക്കുമെന്നും തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗംചേരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. വെള്ളിയാഴ്ചരാത്രി ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വസതിയിൽ ചേർന്ന യോഗത്തിനുശേഷം എ.ഐ.സി.സി.യിൽ അർധരാത്രിയോടെ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് അന്തിമധാരണയായത്. 

മുന്നണിതലത്തിൽ കേരള കോൺഗ്രസുമായി കുട്ടനാട് സീറ്റിന്റെ കാര്യത്തിലാണ് പ്രധാനമായും പ്രശ്നമുള്ളത്. ഇത് ഒരുവട്ടംകൂടി സംസാരിച്ചാൽ തീരുന്ന പ്രശ്നമാണെന്ന് നേതാക്കൾ പറഞ്ഞു. അമ്പലപ്പുഴയിൽ തീരുമാനമായില്ല അമ്പലപ്പുഴയിൽ മുൻ സി.പി.എം. നേതാവ് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഔദ്യോഗിക തീരുമാനമായില്ല. 

പാർട്ടിക്കെതിരേ ഒന്നും പറയില്ലെന്നും പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാവുന്നതിൽ സന്തോഷമേയുള്ളൂവെന്നും അടക്കമുള്ള സുധാകരന്റെ മറുപടിയിൽ കോൺഗ്രസിനുള്ളിൽ വലിയൊരുവിഭാഗത്തിന് അതൃപ്തിയുണ്ട്. നാട്ടികയിൽ സിറ്റിങ് എം.എൽ.എ.യുമായ സി.സി. മുകുന്ദന് പിന്തുണ നൽകുന്ന കാര്യത്തിലും വീണ്ടുവിചാരത്തിലാണ് പാർട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !