പാലാ നഗരസഭയ്‌ക്കെതിരെ നടത്തിയ തന്റെ സമരം പാതി വിജയം കണ്ടെന്ന് അജി മാർക്കോസ്

പാലാ :തന്റെ സമരം പാതി വിജയം കണ്ടെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അറിയില്ലേ നിങ്ങൾ അജി മാർക്കോസിനെ പാലാ നഗരസഭാ ആഫീസിനു മുൻപിൽ ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തിയ 51 കാരൻ അജി മാർക്കോസ്.അജി മാർക്കോസ് അന്ന് പറഞ്ഞ കാര്യങ്ങളിൽ പകുതി വിജയം കണ്ടു.വിവാദ കെട്ടിടം ഇന്നലെ പൊളിച്ചു നീക്കുകയുണ്ടായി .

രാത്രിയുടെ മറവിലാണ് ബിജി തോമസ് എന്ന ഉടമ പൊളിച്ചു നീക്കിയത്.അതുകൊണ്ടു പ്രശ്നം തീരുന്നില്ലെന്ന് അജി മാർക്കോസ് പറയുന്നു .പി ഡബ്ലിയൂ ഡി യുടെ സ്ഥലം കയ്യേറിയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പിന്തുണയോടെ കയ്യേറ്റം നടത്തിയത്.സ്ഥലത്തിന്റെ അടിത്തറ പൊളിച്ചു നീക്കി .സ്ഥലം ജനങ്ങളുടെ സഞ്ചാരത്തിനായി തുറന്നു കൊടുക്കും വരെ തന്റെ സമരം തുടരുമെന്നാണ് അജി മാർക്കോസ് അഭിപ്രായപ്പെട്ടത് .

തനിക്കു പേറ്റന്റുള്ള മൊബൈൽ പാർക്ക് എന്ന പേര് ഇവർ അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ട താൻ ഇവരെ സ്നേഹ പൂർവം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും ധിക്കാരപൂര്വമായിരുന്നു പെരുമാറ്റം .ഉടനെ താൻ ഇതിനെതിരെ നഗരസഭയിൽ പരാതിപ്പെട്ടപ്പോഴാണ് ഈ കെട്ടിടം പി ഡബ്ലിയൂഡി പുറമ്പോക്കാണെന്നു മനസിലായത് .നഗരസഭയിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും അറിഞ്ഞു കൊണ്ടുള്ള കളിയാണെന്നു മനസിലായപ്പോഴാണ് താൻ നഗരസഭയ്ക്കു  മുൻപിൽ ശവപ്പെട്ടിയിൽ കിടന്നു സമരം നടത്തിയത്.

തുടർന്ന് മുൻസിപ്പിൽ അധികൃതർ നിവർത്തിയില്ലാതെ പൊളിച്ചു മാറ്റാൻ  നിർദ്ദേശം നൽകുകയായിരുന്നു .എന്നാൽ പാതി പൊളിച്ചു നീക്കി ഇവിടെ മറ്റൊരു കൈയ്യേറ്റത്തിനായി കാത്തിരിക്കയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു .സ്ഥലം നിരപ്പാക്കി ജനങ്ങൾക്ക്‌ സഞ്ചരിക്കാൻ നൽകുന്നത് വരെ തന്റെ സമരം തുടരുമെന്ന് അജി മാർക്കോസ് മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !