യൂറോപ്യൻ രാജ്യങ്ങളിൽ സമയമാറ്റം..!

ബർലിൻ ;യൂറോപ്യൻ രാജ്യങ്ങളിൽ ഈ വർഷത്തെ വേനൽക്കാല സമയക്രമം (Summer Time) മാർച്ച് 29-ന് ആരംഭിക്കും.

ഇതേതുടർന്ന് യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലെയും ക്ലോക്കുകളിലെ സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചു വയ്ക്കേണ്ടതുണ്ട്. പകൽ വെളിച്ചം കൂടുതൽ സമയം പ്രയോജനപ്പെടുത്താനും ഊർജ ഉപഭോഗം കുറയ്ക്കാനുമാണ് ഈ മാറ്റം വരുത്തുന്നത്. 

ഇതുവഴി വൈകുന്നേരങ്ങളിൽ കൂടുതൽ സമയം പകല്‍വെളിച്ചം ലഭിക്കും.സമയമാറ്റ ചരിത്രം ഒന്നാം ലോകമഹായുദ്ധസമയത്ത് കൽക്കരി ലാഭിക്കുന്നതിനായി 1916 ഏപ്രിൽ 30-നാണ് ജർമനി ലോകത്താദ്യമായി ഔദ്യോഗികമായി ‘സമ്മർ ടൈം’ നടപ്പിലാക്കിയത്. 1970-കളിലെ എണ്ണ പ്രതിസന്ധിയെത്തുടർന്ന് (Oil Crisis) ഊർജം ലാഭിക്കാനായി 1980-ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള സ്ഥിരമായ സമയമാറ്റം വീണ്ടും കൊണ്ടുവന്നത് ജർമനിയാണ്. 

ജർമനിയിലെ സമയമാറ്റവും സാങ്കേതിക സംവിധാനങ്ങളും ബ്രൗൺഷൈ്വഗിലുള്ള (Braunschweig) ഭൗതിക ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിലാണ് (PTB - Physikalisch-Technische Bundesanstalt) സമയമാറ്റ ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫർട്ടിന് സമീപം മെയിൻ ഫ്ലിംഗനിൽ (Mainflingen) സ്ഥാപിച്ചിട്ടുള്ള ഹൈ-ഫ്രീക്വൻസി ട്രാൻസ്മിറ്ററിൽ നിന്നും സിഗ്നലുകൾ പുറപ്പെടുവിച്ച് സ്വയംചലിത നാഴികമണികൾ (Radio-controlled clocks) പ്രവർത്തിക്കുന്നു. 

ഇത് മധ്യയൂറോപ്യൻ സമയവുമായി (MET/CET) തുല്യത പാലിക്കാൻ സഹായിക്കുന്നു. പകലിന് ദൈർഘ്യം കൂടുതലായിരിക്കും എന്നതാണ് ഇതിന്റെ അടിസ്ഥാനം. ∙സമയമാറ്റം നിർത്തലാക്കുമോ?വർഷത്തിൽ രണ്ടുതവണ ക്ലോക്ക് തിരിച്ചു വയ്ക്കുന്ന രീതി നിർത്തലാക്കണമെന്ന് യൂറോപ്യൻ യൂണിയനിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, രാജ്യങ്ങൾ തമ്മിൽ ഐക്യമില്ലാത്തതിനാൽ 2026-ലും ഈ സമ്പ്രദായം തുടരുകയാണ്. സ്‌പെയിൻ പോലുള്ള രാജ്യങ്ങൾ ഇത് നിർത്തലാക്കാൻ വാദിക്കുന്നുണ്ട്.

അടുത്ത മാറ്റം എന്ന്? ഒക്ടോബർ 25-ന് സമ്മർ ടൈം അവസാനിക്കുകയും ക്ലോക്കുകൾ ഒരു മണിക്കൂർ പുറകോട്ട് തിരിച്ച് വീണ്ടും ‘വിന്റർ ടൈം’ (Standard Time) ആരംഭിക്കുകയും ചെയ്യും. ഈ സമയമാറ്റത്തോടെ ഇന്ത്യയും യൂറോപ്പും (CET - Central European Time) തമ്മിലുള്ള സമയവ്യത്യാസം 3.5 മണിക്കൂർ ആയി കുറയും. ബ്രിട്ടൻ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ യൂറോപ്പിലാണെങ്കിലും ജർമൻ സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !