100 കോടി ക്ലബിലേക്ക് : പാപ്പനും പിള്ളേരും ആഗോള തലത്തില്‍ തൂക്കിയടിച്ചു, ഇന്ത്യക്ക് പുറത്തും കൂടുതല്‍ സ്‌ക്രീനുകളിലേക്ക് ആട് 3, വമ്പൻ ഹിറ്റ്

കൊച്ചി . മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്‍ത "ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടി വിജയകുതിപ്പ് തുടരുന്നു.

ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇപ്പോഴിതാ ആദ്യ വീക്കെൻഡ് പിന്നിടുമ്പോള്‍ വിദേശത്തും കൂടുതല്‍ സ്ക്രീനുകള്‍ ചിത്രത്തിനായി കൂട്ടിച്ചേർക്കപ്പെടുകയാണ്. ബുക്ക് മൈ ഷോയില്‍ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളില്‍ ആണ് പ്രദർശിപ്പിക്കുന്നത്. 

ഓരോ ദിനവും കേരളത്തില്‍ കൂടുതല്‍ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേർക്കപെടുന്ന ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. അതിനൊപ്പമാണ് ഇപ്പോള്‍ ഇന്ത്യക്ക് പുറത്തും ചിത്രം കൂടുതല്‍ സ്‌ക്രീനുകളിലേക്ക് എത്തുന്നത്.


യു കെ 134, യു.എസ്.എയില്‍ 68, യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ 64, ഓസ്‌ട്രേലിയയില്‍ 56, സൗദി അറേബ്യയില്‍ 42, കാനഡയില്‍ 30, ജർമ്മനിയില്‍ 26, ഖത്തറില്‍ 16, ഒമാനില്‍ 16, ബഹ്റൈനില്‍ 12, നെതർലാൻഡ്സില്‍ 8, ഫ്രാൻസില്‍ 4, ഓസ്ട്രിയയില്‍ 4, ചെക്ക് റിപ്പബ്ലിക്കില്‍ 3, കുവൈറ്റില്‍ 4 എന്നിങ്ങനെയാണ് ചിത്രത്തിന് കൂടുതല്‍ സ്ക്രീനുകള്‍ കൂട്ടിച്ചേർത്തത്.

 അതോടൊപ്പം ബെല്‍ജിയത്തില്‍ 2, ലിത്വാനിയയില്‍ 2, സിംഗപ്പൂരില്‍ 2, ലാത്വിയയില്‍ 1, എസ്റ്റോണിയയില്‍ 1, സ്വിറ്റ്സർലാൻഡില്‍ 1, ലക്സംബർഗില്‍ 1, സ്ലോവാക്യയില്‍ 1, സ്ലോവേനിയയില്‍ 1, മോള്‍ഡോവയില്‍ 1, കസാഖ്സ്ഥാനില്‍ 1, അർമേനിയയില്‍ 1, ഉസ്‌ബെക്കിസ്ഥാനില്‍ 2, അസർബൈജാനില്‍ 1, ഇറ്റലിയില്‍ 5 എന്നിങ്ങനെയും ചിത്രത്തിന് പുതിയ സ്ക്രീനുകള്‍ കൂട്ടിച്ചേർത്തിരിക്കുന്നു.

ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ മോഹൻലാല്‍ നായകനായ എമ്പുരാന് (175 + കോടി) ശേഷം രണ്ടാമത് എത്താൻ ആട് 3 ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ വീക്കെൻഡ് പിന്നിടുമ്പോള്‍ 27 കോടിക്ക് മുകളില്‍ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

 കേരളത്തിന് പുറത്ത് ഗള്‍ഫ് മാർക്കറ്റില്‍ യുഎഇയില്‍ ആണ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേള്‍ഡ് മാർക്കറ്റിലും ചിത്രം ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ഉടൻ തന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന പതിനാലാമത്തെ മാത്രം മലയാള ചിത്രമാണ് മാറും എന്നുറപ്പായിക്കഴിഞ്ഞു.

ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

 മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്".

ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിർമ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവല്‍, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. 

ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫണ്‍ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റുന്നുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖില്‍ ജോർജ്ജ്, മ്യൂസിക്, ഒറിജിനല്‍ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോണ്‍ വിൻസെന്റ്, എഡിറ്റർ - ലിജോ പോള്‍, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ-

 അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്‌എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികള്‍- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്,

ഡിഐ ഹ്യൂസ് & ടോണ്‍സ് കളർ ഹബ് കളറിസ്റ്റ്- ഷണ്‍മുഖപാണ്ഡ്യൻ എം, സ്റ്റില്‍ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റില്‍ ഡിസൈൻസ് - കോളിൻസ് ലിയോഫില്‍, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !