പൂക്കാതിരിക്കുവതെങ്ങനെ: കണിവെക്കാന്‍ മാത്രമല്ല കണിക്കൊന്ന; തടികുറയ്ക്കാനും വയറുവേദനയ്ക്കും ഉത്തമം, ഔഷധഗുണങ്ങള്‍ അറിയാം,

തൃശൂർ: വിഷുക്കാലമിങ്ങെത്താറായി. ഇതിന്റെ വരവറിയിച്ച്‌ നാട്ടിലും നഗരത്തിലും കണിക്കൊന്നികളും നേരത്തെ റെഡിയാണ്. കടുത്ത വേനലിലും കണ്ണിന് കുളിരേമകി പൂത്തു നില്ക്കുന്ന ഈ മഞ്ഞപൂക്കൾ മലയാളിക്ക് സമൃദ്ധിയിലേക്കുള്ള കാഴ്ച്ച കൂടിയാണ്.

ജലാശം മണ്ണിൽ കുറയുമ്പോഴാണ് കൊന്നമരങ്ങൾ പൂക്കാറുള്ളത്. ജലാശം കുറയുമ്പോൾ ഫ്ളോറിജൻ ഉത്പാദനം വര്ധിക്കുകയും കൊന്ന പൂക്കുകയും ചെയ്യുന്നു.

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയെ വര്ഷത്തിലൊരിക്കലെ പൂത്തുകാണൂ എന്നിരിക്കെ ഇതിനെ കണി കാണാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുക എന്ന് വിചാരിക്കുന്നത് തെറ്റാണ്.

ഫ്ളോറിജൻ ഗ്ലൈക്കോസൈഡ്സ്, ആന്ത്രാക്യു തിൻ ഫിസ്റ്റുലിക് ആസിഡ്, സെന്നോസൈഡ്സ്, മ്യൂസിലേജ്, പെക്ടിൻ, ബീറ്റാസ്റ്റിറോൾ ഹെക്സാകോസനോൾ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയ കണിക്കൊന്ന ആയുര്വേദപ്രകാരം വാത, പിത്ത, കഫദോഷങ്ങൾ ബാലൻസ് ചെയ്യാൻ പറ്റിയ ഔഷധമായാണ് കണക്കാക്കപ്പെടുന്നത്. 

ശീതവീര്യമായ കണിക്കൊന്ന തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാൻ അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ചര്മ്മ സംരക്ഷണത്തിന് കണിക്കൊന്ന കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കണിക്കൊന്നയുടെ മരത്തിന്റെ തൊലി ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന കഷായം പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾക്കും ഫലപ്രദമാണ്. ഇതിന്റെ എണ്ണ ഉണ്ടാക്കി പുരട്ടുന്നതും നല്ല ഫലം ചെയ്യും.

വയറിന്റെ ആരോഗ്യത്തിനും കണിക്കൊന്ന ഉത്തമമാണ്. വയറുവേദനയ്ക്ക് കണിക്കൊന്നയുടെ കഷായം നല്ലതാണ്. ഇതിന്റെ കായ്ക്കുളളിലെ കാമ്പെടുത്ത് കുരു നീക്കി പാലിലിട്ട് കാച്ചി കുടിയ്ക്കുന്നത് നല്ലതാണ്. വയറ്റിലെ അൾസര് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കൂടിയാണ് ഇത്. ഇതിന്റെ പൂവ് ഇതിനായി ഉപയോഗിച്ചു വരുന്നു.

കൊന്നക്കുരു അമീബിയാസിസ് എന്ന രോഗത്തിന് മരുന്നാണ്. മലബന്ധം നീക്കാനും ഇതേറെ നല്ലതാണ്. കൂടാതെ തടി കുറയ്ക്കുന്നതിനും കണിക്കൊന്ന സഹായിക്കാറുണ്ട്. ഇതിന്റെ തളിരില മോരിൽ അരച്ച്‌ കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാന് നല്ലതാണ്. 

ഇതിന്റെ തോല് ചതച്ച്‌ പുരട്ടുന്നത് വേദനയുള്ള ഭാഗങ്ങളിലെ പരിഹാരത്തിനും നീരു പോകാനുമെല്ലാം ഏറെ നല്ലതാണ്.പൂവ് അരച്ചുകഴിച്ചാൽ പുളിച്ചുതികട്ടലിനും വയറിലെ അൾസര് മാറാനും നല്ലതാണെന്നും പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !