വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്: മതില്‍ തകര്‍ത്ത് സ്വകാര്യ ബസ് നേരെ വീടിനുള്ളിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് പരിക്ക്,

കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതില്‍ തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചുകയറി..കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം. അപകടസമയത്ത് ബസിനുള്ളില്‍ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിഞ്ഞിലം സ്വദേശി മേത്തല്‍തൊടി പ്രദീപിന്റെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. വീടിന്റെ ഭിത്തിയില്‍ ഇടിച്ചാണ് ബസ് നിന്നത്. കാരാടിയില്‍ നിന്ന് സർവീസ് തുടങ്ങുന്ന ബസാണിത്. 

ആളുകളെ എടുക്കാൻ അവിടേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ബസില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നിസാര പരിക്കേറ്റ ഡ്രൈവർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തലനാരിഴയ്‌ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വീടിന്റെ വലിയ ജനാലകള്‍ പൂർണമായും തകർന്നിട്ടുണ്ട്. പൊട്ടിയ മതിലിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ വീടിനുള്ളില്‍ കിടക്കുന്ന അവസ്ഥയിലാണ്. വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്. 

വീട്ടിന്റെ മുൻഭാഗത്തെ മുറിയില്‍ ഗൃഹനാഥയും കുട്ടിയും ഉറങ്ങുകയായിരുന്നു. ബസ് നിയന്ത്രണം വിട്ടപ്പോള്‍ തന്നെ ഡ്രൈവർ ചാടിയിറങ്ങി ഓട്ടോ പിടിച്ച്‌ ആശുപത്രിയില്‍ പോയതായാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നതെന്ന് ഗൃഹനാഥ പറഞ്ഞു.

ചുവരിന് പകരം ജനാലയിലാണ് ഇടിച്ചിരുന്നതെങ്കില്‍ ബസ് വീടിനുള്ളിലേക്ക് കയറി തങ്ങളുടെ ജീവൻ പോലും നഷ്‌ടമായേനെ എന്നും ഞെട്ടലോടെ അവർ പറഞ്ഞു. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ബസ് ഉടമകളെ വിളിച്ചെങ്കിലും കോളെടുത്തിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇതിന് മുമ്പും പ്രദേശത്ത് ചെറിയ രീതിയിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബസ് പൂർണമായും തകർന്ന നിലയിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !