ലോണ്‍ തിരിച്ചടവ് മുടങ്ങി; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആസിഡ് കുടിച്ച്‌ ജീവനൊടുക്കി അന്വേഷണം,,

ലോണ്‍ തിരിച്ചടവ് മുടങ്ങി; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ആസിഡ് കുടിച്ച്‌ ജീവനൊടുക്കി അന്വേഷണം,,

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.

ആര്യനാട് സ്വദേശി ആനന്ദ് (സച്ചു - 21) ആണ് ആസിഡ് കുടിച്ച്‌ മരിച്ചത്. ടയർ കടയിലെ ജീവനക്കാരനായിരുന്നു ആനന്ദ്. ഈ മാസം നാലാം തീയതിയാണ് ആനന്ദിനെ

ജോലി ചെയ്യുന്ന കടയുടെ പിൻവശത്തെ ഷെഡില്‍ ആസിഡ് കുടിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. വായ്പ തിരിച്ചടയ്ക്കാൻ വൈകിയതോടെ ആനന്ദിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോർഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് അപമാനിച്ചു. ഇതിലുണ്ടായ കടുത്ത മനോവിഷമത്തിലാണ് ജീവനൊടുക്കിയത്.

ആര്യനാട് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ പോലീസ് കണ്ടെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network