ഇത് കാവ്യനീതി: ചെയ്തു കൂട്ടിയ അപരാധങ്ങളില്‍ പലര്‍ക്കും കൃത്യമായ തിരിച്ചടി കാലം നല്‍കുന്നു: വിനയന്‍റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു,

കൊച്ചി: സംവിധായകൻ വിനയൻ ഫേസ്ബുക്കില്‍ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ആരെയും പേരെടുത്ത് പരാമർശിക്കാതെയാണ് കുറിപ്പെങ്കിലും ചെയ്തു കൂട്ടിയ അപരാധങ്ങളില്‍ പലർക്കും കൃത്യമായ തിരിച്ചടി കാലം നല്‍കുന്നുവെന്നാണ് അതിലെ വാക്കുകള്‍.

നമ്മുടെ നാട്ടിലിപ്പോള്‍ കാവ്യനീതിയുടെ കാലമാണെന്നും ചെയ്തു കൂട്ടിയ അപരാധങ്ങള്‍ക്ക് പലർക്കും കാലം കൃത്യമായ തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

നമ്മുടെ നാട്ടിലിപ്പോള്‍ കാവ്യനീതിയുടെ കാലമാണ്. ചെയ്തു കൂട്ടിയ അപരാധങ്ങള്‍ക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നല്‍കുന്നു. ഉപജാപകവൃന്ദത്തിന്റെ ആർപ്പു വിളികളിലൂടെ സ്വയം രാജാവാകാൻ ശ്രമിച്ചവർക്ക് അടിപതറുന്നു.

അവഗണിച്ച്‌ മാറ്റിയ കല്ലുകള്‍ മൂലക്കല്ലായി മാറുന്നു. അനീതിയും അധാർമികതയും അസത്യവും അതിരു കടക്കുമ്പോള്‍ കാലമേർപ്പെടുത്തുന്ന ബാലൻസിംഗ് തന്ത്രമാണ് ഈ കാവ്യനീതി. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങള്‍ക്കോ ആവില്ല. പലതും ഇനിയും നമ്മള്‍ കാണാൻ കിടക്കുന്നു.’’ വിനയന്റെ വാക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !