ന്യൂഡൽഹി: സാംസങ് ആരാധകർ കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുന്നു. ഈ വർഷത്തെ ആൻഡ്രോയിഡ് കൊലകൊമ്പന്മാരായ Samsung Galaxy S26 Series വില്‍പന ഇന്ത്യയില്‍ ഇന്ന് മുതല്‍ ആരംഭിച്ചു.
അത്യാധുനികമായ AI ഫീച്ചറുകളും പ്രൈവസി ഡിസ്പ്ലേ, 200MP ക്വാഡ് ക്യാമറയുമുള്ള ഗാലക്സി S26 Ultra 5ജി ഉള്‍പ്പെടുന്ന മോഡലുകളും സീരീസിലുണ്ട്. പ്രമുഖ നഗരങ്ങളില്‍ സ്മാർട്ട് ഫോണ്‍ ബ്ലിങ്കിറ്റ്, ഇൻസ്റ്റമാർട്ട് വഴി ഓർഡർ ചെയ്ത് 10 മിനിറ്റിനകം കൈയിലെത്തും.ആമസോണ്‍ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലാകട്ടെ, 20,000 വരെ അധിക എക്സ്ചേഞ്ച് ബോണസും 4000 രൂപയിലധികം ബാങ്ക് ഓഫറുകളും അനുവദിച്ചു. കേരളത്തിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഫ്ലാഗ്ഷിപ്പ്, പ്രീമിയം സാംസങ് ഫോണുകള്‍ ലഭ്യമാകും.
സാംസങ് ഗാലക്സി എസ്26 സീരീസിലെ ഓരോ മോഡലുകളുടെ വിലയും പ്രധാന സവിശേഷതകളും ഇന്നത്തെ ഓഫറുകളും വിശദമായി അറിയാം.
Samsung Galaxy S26 Series Sale India
കേരളത്തില്‍ മൈജി പോലുള്ള റീട്ടെയില്‍ ഷോപ്പുകളില്‍ ഫോണ്‍ വില്‍പ്പന നടക്കുന്നു. പ്രീ ഓർഡർ ചെയ്തവർക്ക് ഇന്ന് സാംസങ് എസ്26 സീരീസ് ലഭ്യമാകും. ആമസോണ്‍, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റല്‍ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ സ്മാർട്ട് ഫോണ്‍ സെയില്‍ ഇതിനകം ആരംഭിച്ചു.
സാംസങ് ഗാലക്സി എസ്26 5ജി, എസ്26 പ്ലസ്, എസ്26 അള്‍ട്രാ മോഡലുകളാണ് ഇതിലുള്ളത്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ടില്‍ ഫോണുകള്‍ ക്വിക്ക് ഡെലിവറിയ്ക്ക് തയ്യാറാണ്. എന്നാല്‍ ഇവയില്‍ നിങ്ങള്‍ക്ക് സാധാരണ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കുന്ന ഓഫറുകള്‍ ലഭ്യമായിരിക്കില്ല. പെട്ടെന്ന് ഫോണ്‍ കൈയില്‍ കിട്ടണമെന്നുള്ളവർക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം. നിങ്ങളുടെ ലൊക്കേഷനില്‍ ഈ സേവനം ലഭ്യമാണോ എന്നതും ഓർഡർ ചെയ്യുന്ന സമയം പരിശോധിക്കണം.
ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണുകള്‍ ഓഫറില്‍ വാങ്ങിക്കാം. ബാങ്ക് ഓഫറുകളും, ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും 10 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഈ ഓഫറുകളെ കുറിച്ചും സ്മാർട്ട് ഫോണ്‍ വിലയെ കുറിച്ചും വിശദമായി ഇവിടെ നല്‍കുന്നു.Samsung Galaxy S26 Series Offers
HDFC, SBI, Axis, ICICI, Kotak തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ കിഴിവ് ലഭ്യമാകും. 4,000 മുതല്‍ 9,000 വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
പഴയ ഫോണ്‍ മാറ്റി വാങ്ങുന്നവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഓണ്‍ലൈൻ, ഓഫ്ലൈൻ വില്‍പ്പനയില്‍ ഉണ്ടാകും. 20,000 രൂപ വരെ അധിക എക്സ്ചേഞ്ച് ബോണസ് സാംസങ് അനുവദിച്ചിരിക്കുന്നു. ഇത് ഫ്ലാഗ്ഷിപ്പ് മോഡലാണ് സാംസങ് എസ്26 അള്‍ട്രായ്ക്ക് ബാധകമാണ്. പകരം S26, S26+ ഫോണുകള്‍ക്ക് 12,000 മുതല്‍ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
4,922 രൂപ മുതലുള്ള ഇഎംഐ ഓഫറുകള്‍ S26 Ultra ഫോണിന് അനുവദിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം Galaxy Buds 4, Galaxy Watch വാങ്ങുന്നവർക്ക് 3,500 വരെ അധിക ഡിസ്കൗണ്ടും ലഭ്യമാകും. കൂടുതല്‍ ലാഭം നോക്കുന്നവർക്ക് ക്വിക്ക് ഡെലിവറി ആപ്പുകളേക്കാള്‍ ആമസോണ്‍, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സുകളാണ് അനുയോജ്യം.Galaxy S26 5G Price India
12ജിബി+256ജിബി: 87,999 രൂപ
12 ജിബി+512 ജിബി: 1,07,999 രൂപ
Galaxy S26+ 5G Price India
12ജിബി+256ജിബി: 1,19,999 രൂപ
12 ജിബി+512 ജിബി: 1,39,999 രൂപ
Galaxy S26 Ultra 5G Price India
12 ജിബി+256ജിബി: 1,39,999 രൂപ
12 ജിബി+512 ജിബി: 1,59,999 രൂപ
16ജിബി+ 1 ടിബി: 1,89,999 രൂപ
പ്രധാന ഫീച്ചറുകള്‍
സാംസങ് ഗാലക്സി S26 5G: 6.3 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, Exynos 2600 ചിപ്‌സെറ്റ്, 4,300mAh ബാറ്ററി, 25W വയർഡ് ചാർജിംഗ്, 50MP+12MP+10MP ക്യാമറ, 12MP സെല്‍ഫി സെൻസർ, IP68 റേറ്റിംഗ്. കോബാള്‍ട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ വേരിയന്റുകള്‍
സാംസങ് ഗാലക്സി S26 പ്ലസ് 5G:6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, Exynos 2600 ചിപ്‌സെറ്റ്, 4,900mAh ബാറ്ററി, 45W വയർഡ് ചാർജിംഗ്, 50MP+12MP+10MP ക്യാമറ, 12MP സെല്‍ഫി സെൻസർ, IP68 റേറ്റിംഗ്. കോബാള്‍ട്ട് വയലറ്റ്, കറുപ്പ് നിറങ്ങളില്‍ ലഭ്യം.
സില്‍വർ ഷാഡോ, പിങ്ക് ഗോള്‍ഡ് നിറങ്ങള്‍ സാംസങ് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ നേരിട്ട് വാങ്ങുന്നവർക്ക് ലഭിക്കുന്ന എക്സ്ക്ലൂസീവ് വേരിയന്റുകളാണ്.
സാംസങ് ഗാലക്സി S26 അള്‍ട്രാ 5G: 6.9 ഇഞ്ച് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗണ്‍ 8 Elite Gen 5 പ്രോസസർ, 5000mAh ബാറ്ററി, 60W വയർഡ് ചാർജിംഗ്, 200MP+50MP+50MP+10MP ക്യാമറ, 12 MP സെല്‍ഫി ക്യാമറ, IP68 റേറ്റിംഗ്.
കോബാള്‍ട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ നിറങ്ങളില്‍ ലഭിക്കും. പിങ്ക് ഗോള്‍ഡ്, സില്‍വർ ഷാഡോ ഓപ്ഷനുകള്‍ സാംസങ് സൈറ്റിലെ എക്സ്ക്ലൂസീവ് സെയിലില്‍ ലഭ്യമാകുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.