രസകരമായൊരു വാര്‍ത്ത:: തീര്‍ത്ഥാടനത്തിനിടെ ഹോട്ടല്‍ മുറിക്ക് പകരം ധുരന്ധര്‍ 2 കണ്ടു, യുവാവ് ലാഭിച്ചത് 1200 രൂപ,

ന്യൂഡൽഹി: സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രണ്‍വീര്‍ സിങ് നായകനായെത്തിയ ധുരന്ധര്‍ 2 എന്ന ചിത്രം.നിരവധി സെലിബ്രിറ്റികളാണ് ചിത്രം കണ്ടതും മികച്ച അഭിപ്രായം പങ്കുവെച്ചതും.

ഇപ്പോഴിതാ രസകരമായൊരു വാര്‍ത്തയാണ് ധുരന്ധര്‍ 2മായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തീര്‍ഥാടനത്തിനിടെ ധുരന്ധര്‍ 2 കാണാന്‍ കയറി 1200 രൂപ ലാഭിച്ച അനുഭവമാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മാധവ് യു.എസ്. എന്നയാളാണ് എക്‌സില്‍ തന്റെ അനുഭവം പങ്കുവെച്ചത്. ജമ്മു കശ്മീരിലെ മാതാ വൈഷ്ഷ്‌ണോദേവി ക്ഷേത്രത്തിലേക്കാണ് തീര്‍ഥാടനത്തിനായി ഇയാള്‍ പോയത്. സ്ഥലത്തെത്തിയപ്പോഴാണ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചതായി അറിഞ്ഞത്. 

തുടര്‍ന്ന് അന്ന് അവിടെ തങ്ങാനായി മാധവ് ഹോട്ടല്‍ മുറി അന്വേഷിച്ചു. എന്നാല്‍ 1500 രൂപയാണ് ഹോട്ടല്‍മുറിയുടെ നിരക്കെന്നും അതിനാല്‍ മുറിയെടുത്തില്ലെന്നും യുവാവ് കുറിച്ചു.

തുടര്‍ന്നാണ് മാധവ് ധുരന്ധര്‍ 2 കാണാനായി തീയേറ്ററില്‍ കയറിയത്. 300 രൂപയുടെ ടിക്കറ്റെടുത്താണ് ഇയാള്‍ സിനിമയ്ക്ക് കയറിയത്. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കണ്ട് കഴിഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിക്ക് നേരെ പോയി ക്ഷേത്രദര്‍ശനത്തിനായി വരി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 1500 രൂപയ്ക്ക് മുറിയെടുക്കാതെ 300 രൂപയുടെ സിനിമാ ടിക്കറ്റെടുത്തതിലൂടെ താന്‍ 1200 രൂപ ലാഭിച്ചുവെന്നാണ് മാധവ് അവകാശപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !