കണ്ണൂർ: യുഡിഎഫ് അതികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് കെ സുധാകരൻ. പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താൻ പോകുമെന്നും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നും സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാൻ മകൻ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരൻ പറഞ്ഞു. മല്ലികാർജുൻ ഖർഗെ തന്നെ വിളിച്ചിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താൻ എടുക്കില്ലെന്ന് ഖർഗേയ്ക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്നവുമില്ല എന്നും സുധാകരൻ പറഞ്ഞു. താൻ സ്ഥാനാർഥി ആകുന്നില്ലെങ്കിൽ പകരംടി ഒ മോഹനനെ ആക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താൻ പറഞ്ഞത്. പാർട്ടിക്കകത്ത് ഒരു പ്രശ്നവുമില്ല എന്നും തെരഞ്ഞെടുപ്പിൽ നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്നും സുധാകരൻ തറപ്പിച്ചുപറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.