യുകെ : ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിലെ ആംബുലൻസുകൾക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി.
നിരവധി മലയാളികൾ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലർച്ചെ ആക്രമണം നടന്നത്. ജൂത സന്നദ്ധസംഘടനയായ ‘ഹത്‍സോള’യുടെ നാല് ആംബുലൻസുകൾക്കാണ് ആക്രമികൾ തീയിട്ടത്. ഇത് വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.പുലർച്ചെ 1:40ഓടെയാണ് സംഭവം നടന്നത്.ലണ്ടൻ എയർ ഫോഴ്സിന്റെ ആറ് ഫയർ എൻജിനുകളും ഏകദേശം 40 അഗ്നിശമന സേനാംഗങ്ങളും ചേർന്ന് 3.06ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തെത്തുടർന്ന് നിരവധി താമസക്കാരെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ഏകദേശം 30 പേരെ പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മുൻകരുതലായി സമീപ പ്രദേശങ്ങൾ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തിരുന്നു.
‘സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തിൽ മൂന്ന് പേർക്ക് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,’ – പൊലീസ് സൂപ്രണ്ട് സാറാ ജാക്സൺ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ മുന്നോട്ട് വരണമെന്നും പൊലീസ് അഭ്യർഥിച്ചു. ലണ്ടനിലെ സന്നദ്ധ സംഘടനയുടെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.