പൂർണമായും ഒറ്റപ്പെട്ടു:, ഇതെൻ്റെ അവസാന യാത്രയാണ് വിട, ലൈവിലെ വെളിപ്പെടുത്തലിന് ശേഷം ഡിവൈഡറിലേക്ക് വാഹനം ഇടിച്ചുകയറ്റി വ്ലോഗര്‍, വീഡിയോ,,

ഉത്തർ പ്രദേശ്: മരിക്കാൻ പോവുകയാണെന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി ജീവനൊടുക്കാൻ ശ്രമിച്ച്‌ മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാല്‍.

മീഡിയൻ ബാരിയറുകളില്‍ ഇടിച്ച്‌ കയറ്റിയ വാഹനം പൂർണമായും തകരുകയായിരുന്നു. അനുരാഗ് ദോഭല്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

UK07 റൈഡർ ' എന്ന അക്കൗണ്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ ദോഭലിന്, ഇന്‍സ്റ്റഗ്രാമില്‍ മാത്രം 7 മില്യണിലധികം ഫോളോവേഴ്സുണ്ട്. ഗാസിയാബാദിലെ മസൂരി പ്രദേശത്തെ ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയിലാണ് സംഭവം. എസ്‌യുവിയില്‍ 150 കിലോമീറ്ററിലധികം വേഗതയില്‍ സഞ്ചരിച്ചായിരുന്നു അനുരാഗ് ഇൻസ്റ്റാഗ്രാം ലൈവില്‍ എത്തിയത്. 

താൻ പൂർണമായും ഒറ്റപ്പെട്ടതായി തോന്നുന്നുവെന്നും വിളിക്കാൻ ആരുമില്ലയെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു. ഏകദേശം 80,000 പേർ ലൈവിന് കാഴ്ചക്കാരായി ഉണ്ടായിരുന്നു. 'അടുത്ത ജന്മത്തില്‍ വരുമ്പോള്‍ അമ്മ എനിക്ക് സ്നേഹം നല്‍കണം, എനിക്ക് സ്നേഹം അത്രമേല്‍ ആവശ്യമായിരുന്നു' എന്നുപറഞ്ഞ് അനുരാഗ് ലൈവില്‍ പൊട്ടിക്കരഞ്ഞു. 'ഇത് അവസാനത്തെ യാത്രയാണ്, വിട' എന്ന് അലറിക്കൊണ്ട് അദ്ദേഹം സ്റ്റിയറിങ് വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നു.

നേരത്തേയും നിരവധി പോസ്റ്റുകള്‍ അനുരാഗ് നടത്തിയിരുന്നു. താൻ മാനസിക പീഡനം നേരിടുന്നതായും കുടുംബത്തില്‍ നിന്ന് സമ്മർദം നേരിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. 

മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബം തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. തന്നെ പരസ്യമായി അപമാനിച്ചതായും ബന്ധുക്കളുടെ മുന്നില്‍ ക്ഷമാപണം നടത്താൻ നിർബന്ധിതനാകുകയും ചെയ്തുവെന്നും വിശദീകരിച്ചു.

ഞങ്ങള്‍ സന്തോഷിക്കില്ല, നിങ്ങളെയും സന്തോഷിക്കാൻ അനുവദിക്കില്ല' എന്ന് അച്ഛനും അമ്മയും പറഞ്ഞതായി അനുരാഗ് വിഡിയോയില്‍ കുറ്റപ്പെടുത്തി. വിവാഹത്തിന് ശേഷം ഭാര്യ റിതികയും തന്നെ ഉപേക്ഷിച്ചു പോയതും വിഷാദത്തിലേക്ക് തള്ളിയിട്ടു. ഏതാനും മാസങ്ങളായി ജീവിതം നരകതുല്യമാണെന്നും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപകടം. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു വിവാഹം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !