മിലാൻ: നെസ്ലെയുടെ പന്ത്രണ്ട് ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി. ഇറ്റലിയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് വഴിമധ്യേ കാണാതായത്. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് കമ്പനി അറിയിച്ചു.
വാഹനവും അതിലെ ചരക്കും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കിയത് ഈ ആഴ്ച ആദ്യമാണ് മോഷണം നടന്നതെന്നാണ് കമ്പനി പറയുന്നത്. യൂറോപ്പിലെ വിവിധ വിപണികളില്‍ വില്ക്കാൻ എത്തിച്ചവയായിരുന്നു ഈ ചോക്ലേറ്റുകള്‍. സംഭവം പുറത്തറിഞ്ഞതോടെ വൻ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കിറ്റ്കാറ്റിന്റെ പ്രസിദ്ധമായ "Have a Break" എന്ന പരസ്യവാചകം മോഷ്ടാക്കള്‍ അക്ഷരാർത്ഥത്തില്‍ എടുത്തു എന്നാണ് പലരും പരിഹസിക്കുന്നത്. "ഇത്രയും അധികം ചോക്ലേറ്റ് മോഷ്ടിച്ചിട്ട് എന്ത് ചെയ്യാനാണ്?", "ഇത് വേറൊരു തലത്തിലുള്ള മോഷണം തന്നെ" എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകള്‍ യൂറോപ്പിലെ അനധികൃത വിപണികളില്‍ എത്താൻ സാധ്യതയുണ്ടെന്ന് നെസ്ലെ മുന്നറിയിപ്പ് നല്കി.എങ്കിലും, ഓരോ ബാറിലും സവിശേഷമായ ബാച്ച് കോഡുകള്‍ ഉള്ളതിനാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. മോഷ്ടിക്കപ്പെട്ട ബാച്ചില്‍പ്പെട്ട ഉല്പ്പന്നമാണോ ഇതെന്ന് ഉപഭോക്താക്കള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാർക്കും പാക്കേജിംഗില്‍ അച്ചടിച്ചിരിക്കുന്ന കോഡ് സ്കാൻ ചെയ്തുകൊണ്ട് പരിശോധിക്കാമെന്ന് കിറ്റ്കാറ്റ് വക്താവ് വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.