കൊട്ടാരക്കര: ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന തനിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയവുമായി എങ്ങനെ പൊരുത്തപെടാൻ പറ്റുമെന്ന് അഖില്‍ മാരാർ.
കോണ്‍ഗ്രസ് തന്നെ മത്സരിപ്പിക്കുമെന്നൊരു സൂചന നേതൃത്വം തനിക്ക് തന്നിരുന്നു. എന്നാല്‍ താനൊരു സംഘി ആണെന്നും അതുകൊണ്ട് മുസ്ലിം സംഘടനകള്‍ അഖിലിനെ പിന്തുണയ്ക്കില്ലെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുകയുണ്ടായെന്നും അവരുടെ ആ നിലപാടില്‍ തനിക്ക് യാതൊരു അത്ഭുതവും ഇല്ലെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു.അന്യ മതത്തില്‍ നിന്നും വിവാഹം ചെയ്തതും ഭാര്യ അമ്പലത്തില്‍ പോകുന്നത് പോലും ഉള്‍ക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തെ പേടിച്ചു കോണ്‍ഗ്രസ് തനിക്ക് സീറ്റ് നല്‍കിയില്ലെന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ആയിരുന്ന എൻഎസ് നുസൂറിൻ്റെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടാണ് അഖില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമർശിച്ചത്.
പോസ്റ്റ് വായിക്കാം:
കോണ്‍ഗ്രസ്സില്‍ നിന്നും മാറി എന്ത് കൊണ്ടാണ് ഞാൻ 20/20 യില്‍ ചേർന്നതെന്ന് പലരും ചോദിക്കുന്നുണ്ട്... അതിന് ഞാൻ കോണ്‍ഗ്രെസ്സുകാരൻ അല്ലല്ലോ എന്ന് എനിക്ക് പറയാം. എന്നാലും പല കോണ്‍ഗ്രസ്സ് നേതാക്കളുമായി വ്യക്തി ബന്ധം ഉണ്ടായത് കൊണ്ടും പല കോണ്‍ഗ്രസ്സ് വേദികളിലും എന്നെ കണ്ടത് കൊണ്ട് ഞനൊരു പക്ഷെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചേക്കാം എന്നൊരു ധാരണ പലർക്കും ഉണ്ടായിരുന്നു. നേതാക്കള്‍ അങ്ങനൊരു സൂചന എനിക്കും നല്‍കിയിരുന്നു.
എന്നാല്‍ ഞാൻ സംഘി ആണെന്നും അതുകൊണ്ട് മുസ്ലിം സംഘടനകള്‍ അഖിലിനെ പിന്തുണയ്ക്കില്ല അങ്ങനൊരു പ്രശ്നം ഉണ്ട് എന്ന് ചില നേതാക്കള്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന എനിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയവുമായി എങ്ങനെ പൊരുത്തപെടാൻ പറ്റും.
എന്നാല്‍ എന്റെ പഴയ സഹ പ്രവർത്തകൻ ആയ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ആയിരുന്ന അടിയുറച്ച കോണ്ഗ്രെസുകാരൻ ആയ മുസല്‍മാൻ ആയ എൻ എസ് നുസൂർ പറയുന്നു അന്യ മതത്തില്‍ നിന്നും വിവാഹം ചെയ്തതും ഭാര്യ അമ്പലത്തില്‍ പോകുന്നത് പോലും ഉള്‍ക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തെ പേടിച്ചു കോണ്‍ഗ്രസ് തീരുമാനം എടുക്കുന്നു എന്ന്.ഒരുപാട് പേർക്ക് ചിന്തിക്കാവുന്ന ഒന്നാണ് നുസൂർ ഈ പറഞ്ഞത്. അത്മാർത്ഥത ഉള്ള അടിയുറച്ച ഒരു കോണ്‍ഗ്രസ്സ് പ്രവർത്തകന്റെ സത്യം സന്ധമായ ശബ്ദം..
NB : പലപ്പോഴായി ഈ നയങ്ങള്‍ പാർട്ടിക്ക് ഗുണം ചെയ്യില്ല എന്ന് പ്രതിപക്ഷ നേതാവിന് ഞാൻ മെസേജും അയച്ചിട്ടുണ്ട്', അഖില്‍ മാരാർ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.