പൊലീസ് മോശമായി പെരുമാറി: അമ്പലവയല്‍ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്; സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവതിയുടെ മൊഴിയെടുത്തു,

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞു വീണിരുന്നു.

ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതി ചേര്‍ത്തു. ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസ്. പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ കാത്തു നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും പൊലീസ് മോശമായി പെരുമാറിയെന്നാണ് പരാതി. പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിർത്തി. തുടർന്ന് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു.


പുരുഷനായ പൊലീസുകാരനാണ് ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്.പൊലീസ് പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തില്‍ ആക്കുകയായിരുന്നു. ഇന്ന് രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെണ്‍കുട്ടി ജോലി ചെയ്ത വീട്ടില്‍ നിന്നാണ് പീഡനം ഉണ്ടായത് എന്നാണ് പരാതി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !